Wednesday December 07, 2016
Latest Updates

അയര്‍ലണ്ട് സ്വര്‍ണ്ണം വിളയുന്ന രാജ്യമാകുമോ ?

അയര്‍ലണ്ട് സ്വര്‍ണ്ണം വിളയുന്ന രാജ്യമാകുമോ ?

കാസില്‍ബ്ലേനി :അയര്‍ലണ്ട് ഇനി സ്വര്‍ണ്ണം വിളയുന്ന രാജ്യമാകുമോ ?രാജ്യത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തി കൊണ്ടിരിക്കുന്ന സ്വര്‍ണ്ണ നിക്ഷേപം അത്തരത്തിലുള്ള സൂചനകള്‍ തരാതിരിക്കുന്നില്ലെന്ന് വിദഗ്ദര്‍ പറയുന്നു.മോണഗന്‍ കൗണ്ടിയിലെ റോക്കോറിയിലാണ് സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി കൊണ്‍റോയ് ഗോള്‍ഡും നാചുറല്‍ റിസോഴ്‌സസും കഴിഞ്ഞ ദിവസം സ്ഥിതീകരിച്ചത് .അയര്‍ലണ്ടില്‍ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാറിനാണ്. വിവിധ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നേടി നിക്ഷേപം കുഴിച്ചെടുക്കാം.

50 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ശേഖരിച്ച നാലു സാമ്പിളുകളില്‍ നിന്നും 20 പി.പി.ബി സ്വര്‍ണ്ണവും, അഞ്ച് സാമ്പിളുകളില്‍ 10 പി.പി.ബി സ്വര്‍ണ്ണവും കണ്ടെത്താനായതായി കൊണ്‍റോയ് ഗോള്‍ഡ് അധികൃതര്‍ അവകാശപ്പെട്ടു. ക്ലേ ലേക്കിന് വടക്ക്പടിഞ്ഞാറു വശത്തും, കൂടാതെ നിലവില്‍ മൈനിങ്ങ് നടന്നുകൊണ്ടിരിക്കുന്ന ക്ലോണ്ടിബ്രെറ്റ്, ഗ്ലെനിഷ്, സ്ലീവ് ഗ്ലാ തുടങ്ങിയ പ്രദേശങ്ങളിലുമായാണ് സ്വര്‍ണ്ണ നിക്ഷേപം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന് മൈനിങ്ങ് ലൈസന്‍സ്‌നേടിയെടുത്ത കൊണ്‍റോയ് ഗോള്‍ഡ് ചെയര്‍മാന്‍ പ്രൊഫസര്‍ റിച്ചാര്‍ഡ് കൊണ്‍റോയ് പറഞ്ഞു.
ക്ലോണ്ടിബ്രെറ്റില്‍ കമ്പനി സ്ഥാപിച്ച സ്വര്‍ണ്ണ ഖനി മാത്രം 150 മില്യണ്‍ യൂറോ മൂല്യം വരുന്നതാണെന്നാണ് കണക്കുകള്‍. കൗണ്ടി അര്‍മാഗ് മുതല്‍ കൗണ്ടി മോണഗന്‍, കൗണ്ടി കാവന്‍ പ്രദേശങ്ങള്‍ വരെയുള്ള കൂടുതല്‍ സ്വര്‍ണ്ണ നിക്ഷേപങ്ങളുടെ തെളിവായി കണ്ടുപിടുത്തത്തെ വിലയിരുത്താമെന്ന് പ്രൊഫസ്സര്‍ റിച്ചാര്‍ഡ് കൊണ്‍റോയ് പറയുന്നു.കൌണ്ടി വിക്ലോ,ഡോണഗള്‍ ,ലിംറിക്ക്,ഗാള്‍വേ എന്നിവിടങ്ങള്‍ സ്വര്‍ണ്ണ നിക്ഷേപത്താല്‍ സമ്പന്നമാണെന്ന് പഠനങ്ങള്‍ പറയുന്നു.

Scroll To Top