Tuesday May 23, 2017
Latest Updates

അയര്‍ലണ്ട് സ്വര്‍ണ്ണം വിളയുന്ന നാടാകുമോ ? രാജ്യത്തെ സ്വര്‍ണ്ണഖനികളില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം ലഭ്യമാകുമെന്ന് വെളിപ്പെടുത്തല്‍

അയര്‍ലണ്ട് സ്വര്‍ണ്ണം വിളയുന്ന നാടാകുമോ ? രാജ്യത്തെ സ്വര്‍ണ്ണഖനികളില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം ലഭ്യമാകുമെന്ന് വെളിപ്പെടുത്തല്‍

വിക്ലോയിലെ ഓള്‍ഡ് അവോക്ക മൈന്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ആദ്യ സ്വര്‍ണഖനി വമ്പന്‍ ലാഭത്തിലെന്നു വെളിപ്പെടുത്തല്‍. കൗണ്ടി മോണഗനിലെ കണ്‍റോയ് ബ്രെത്തിലുളള സ്വര്‍ണ ഖനിയിലെ എക്‌സ്‌പ്ലോറേഷന്‍ കമ്പനിയായ കണ്‍റോയ് ഗോള്‍ഡിന്റെ ലാഭമാണ് 150 മില്യണ്‍ യൂറോയോളമായി നിജപ്പെടുത്തിയിരിക്കുന്നത്.ഇന്നലെ കോണ്‍റോയ് ഗോള്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഇവിടെനിന്നും ഏറ്റവും മികച്ച സ്വര്‍ണം കുഴിച്ചെടുക്കാന്‍ കഴിയുമെന്ന തെളിവും ലഭിച്ചിട്ടുളളതായി ഈ റിപ്പോര്‍ട്ട് പറയുന്നു. ഒരു ടണ്ണില്‍ നിന്നും 25.29 ഗ്രാം ഉയര്‍ന്ന ഗ്രേഡ് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.കൂടുതല്‍ കേന്ദ്രങ്ങളില്‍ ഖനനം നടത്താനും കമ്പനി സര്‍ക്കാരിനോട് അനുവാദം തേടിയിട്ടുണ്ട്. 

പുതിയ കണ്ടെത്തലില്‍ കണ്‍റോയ് ഗോള്‍ഡ് ചെയര്‍മാന്‍ പ്രഫസര്‍ റിച്ചാര്‍ഡ് കണ്‍റോയ് സന്തോഷം പ്രകടിപ്പിച്ചു. ആവേശകരമായ ഫലമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നിന്നും കുഴിച്ചെടുക്കുന്ന ഉയര്‍ന്ന ഗ്രേഡ് സ്വര്‍ണത്തിന് ഒരു ഔണ്‍സിന് 600 അമേരിക്കന്‍ ഡോളര്‍ വരെ ലഭിക്കുമെന്നും ഇത് വലിയ ലാഭം നേടിത്തരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മോണഗന് പുറമേ വെസ്റ്റ് കാസില്‍,ഗോള്‍വേയിലെ കൊണ്ണിമാറ,ടര്‍ലസ്,മണ്‍സ്റ്റര്‍ മേഖല,വിക്ലോ എന്നിവിടങ്ങളിലാണ് രാജ്യത്ത് സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്

Scroll To Top