Tuesday May 23, 2017
Latest Updates

ഡോണഗലില്‍ സ്വര്‍ണഖനനം ഉടന്‍ ആരംഭിക്കും 

ഡോണഗലില്‍ സ്വര്‍ണഖനനം ഉടന്‍ ആരംഭിക്കും 

ലെറ്റര്‍കെന്നി :ഡോണഗലില്‍ സ്വര്‍ണവും സിങ്കും കുഴിച്ചെടുക്കാനുള്ള ലൈസന്‍സ് കൊണിമാറാ മൈനിംഗ് കമ്പനിക്ക് ലഭിച്ചു. ആയിരകണക്കിന് ഏക്കര്‍ സ്ഥലത്ത് മൈനിംഗ് അനുവദിച്ചു കൊണ്ടുള്ള അഞ്ച് ലൈസന്‍സുകളാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. സ്വര്‍ണവും സിങ്കു ഈ പ്രദേശങ്ങളില്‍നിന്ന് ഖനനം ചെയ്‌തെടുക്കാന്‍ ഇതോടെ കമ്പനിക്ക് സാധിക്കും.

ഈ പ്രദേശത്ത് സ്വര്‍ണത്തിന്റെയും സിങ്കിന്റെയും സാന്നിദ്ധ്യമുണ്ടെന്ന് ടെല്ലസ് ബോര്‍ഡര്‍ സര്‍വെ 2013ലാണ് കണ്ടെത്തിയത്. അതിന്‌ശേഷം പെട്ടെന്നു തന്നെ കൊണെമാറ മൈനിംഗ് ലൈസന്‍സ് നേടിയെടുത്തു. അയര്‍ലണ്ടിലെ അടുത്ത സ്വര്‍ണ നിക്ഷേപം കണ്ടെത്താനുള്ള ഞങ്ങളുടെ ഉത്സാഹത്തെ മുന്നോട്ടു കൊണ്ടുപോകുന്നതാണ് ഇന്നിഷോവെന്‍ ലൈസന്‍സുകളെന്ന് കമ്പനി ചെയര്‍മാന്‍ ജോണ്‍ ടീലിംഗ് പറഞ്ഞു.
അയര്‍ലണ്ടില്‍ ഉടനീളമുള്ള പ്രദേശങ്ങളില്‍നിന്ന് സ്വര്‍ണ ഖനനം നടത്താനുള്ള 30 ഓളം ലൈസന്‍സുകളാണ് ഈ കമ്പനിക്കുള്ളത്. അയര്‍ലണ്ടില്‍നിന്ന് ഉടന്‍ തന്നെ അടുത്ത സ്വര്‍ണ നിക്ഷേപം കണ്ടെത്തി എതിരാളികളായ കൊണ്‍റോയി ഗോള്‍ഡ് ഉള്‍പ്പെടെയുള്ള കമ്പനികളെ അപ്രസക്തമാക്കാനാണ് കൊണിമാറ ശ്രമിക്കുന്നത്.
അയര്‍ലണ്ടിലെ ആദ്യ വ്യാവസായിക സ്വര്‍ണഖനി സ്ഥാപിക്കാനുള്ള പദ്ധതി കൊണ്‍റൊയ് ഗോള്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൌണ്ടി അര്‍മാഗ് മുതല്‍ കൌണ്ടി കവാന്‍ വരെയുള്ള പ്രദേശത്ത് 30 മൈല്‍ നീളത്തില്‍ ഖനി സ്ഥാപിക്കാനാണ് ഇവരുടെ പദ്ധതി.

ഇതിന് മുന്‍പായി ഡോണഗലില്‍ ഖനിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കൊണിമാറ ശ്രമിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള സ്വര്‍ണനിക്ഷേപം ഈ പ്രദേശത്തുണ്ടെന്നാണ് കമ്പനി വിശ്വസിക്കുന്നത്. ഡൊണിഗല്‍ പ്രദേശത്ത് ഉടന്‍ തന്നെ സ്വര്‍ണത്തിനായുള്ള അന്വേഷണം ആരംഭിക്കുമെന്നും വരുന്ന ജൂലൈ മാസത്തോടെ ഫലം അറിയാന്‍ സാധിക്കുമെന്നും കമ്പനി പറഞ്ഞു.

Scroll To Top