Friday January 20, 2017
Latest Updates

കേരളത്തില്‍ സ്വര്‍ണ്ണ വില കുത്തനെ താഴുന്നു

കേരളത്തില്‍ സ്വര്‍ണ്ണ വില കുത്തനെ താഴുന്നു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്നു. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 19,080 രൂപയിലെത്തി. രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആഗോളാടിസ്ഥാനത്തില്‍ സ്വര്‍ണവിലക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഇടിയുന്നതിന് കാരണമായത്. വില ഇനിയും ഇടിയുമെന്നാണ് വിപണി നല്‍കുന്ന സൂചന.

1094 ഡോളറാണ് ഒരൗണ്‍സ് സ്വര്‍ണത്തിന്റെ രാജ്യാന്തര വിപണിയിലെ വില. ഇത് അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഡോളര്‍ ശക്തി പ്രാപിക്കുന്നതും ചൈനയടക്കമുള്ള രാജ്യങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നതുമാണ് ആഗോളതലത്തില്‍ സ്വര്‍ണവിലയ്ക്കുണ്ടായ ഇടിവിന് മറ്റൊരു കാരണം.

Scroll To Top