Sunday December 04, 2016
Latest Updates

സര്‍ക്കാര്‍ സ്വര്‍ണ്ണകടപത്രങ്ങളിറക്കാന്‍ തുനിയുന്നു; സ്വര്‍ണ്ണ ഇ ടി എഫുകളില്‍ ആശങ്ക

സര്‍ക്കാര്‍ സ്വര്‍ണ്ണകടപത്രങ്ങളിറക്കാന്‍ തുനിയുന്നു; സ്വര്‍ണ്ണ ഇ ടി എഫുകളില്‍ ആശങ്ക

പുതിയ വില്‍പ്പനകള്‍ നടക്കാതിരിക്കാതിരിക്കുകയും പുറത്തേക്കുള്ള ഒഴുക്ക് തുടരുകയും ചെയ്യുന്നത് വിപണിക്ക് തിരിച്ചടിയായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വര്‍ണ കടപ്പത്രങ്ങളിറക്കാന്‍ തുനിയുന്നത് സ്വര്‍ണാധിഷ്ഠിത ഇ.ടി.എഫുകളെ ഞെട്ടിച്ചിരിക്കുന്നു. രാജ്യത്തെ സ്വര്‍ണഭ്രമം കുറച്ച് സ്വര്‍ണ ഇറക്കുമതിക്കുവേണ്ട വിദേശനാണ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സ്വര്‍ണ കടപ്പത്രങ്ങള്‍ (സോവറിന്‍ ഗോള്‍ഡ് ബോണ്ട്) ഇറക്കാന്‍ തീരുമാനിച്ചത്.

അന്തരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയിലെ ഇടിവും ഓഹരി വിപണികള്‍ കരുത്താര്‍ജിക്കുകയും ചെയ്തതോടെ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്വര്‍ണാധിഷ്ഠിത ഇ.ടി.എഫുകളുടെ ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) കുറഞ്ഞുവരികയായിരുന്നു. 201213 സാമ്പത്തിക വര്‍ഷം 9886 കോടി രൂപയായിരുന്നു രാജ്യത്തെ സ്വര്‍ണാധിഷ്ഠിത ഇ.ടി.എഫുകളുടെ ആസ്തി. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 6655 കോടിയായി കുറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇതില്‍ വീണ്ടും കുറഞ്ഞു. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാമത്തെ മാസവും സ്വര്‍ണ ഇ.ടി.എഫ് വില്‍പ്പന പൂജ്യത്തിലാണ് നില്‍ക്കുന്നത്.

എന്നാല്‍ പുറത്തേക്കുള്ള ഒഴുക്ക് 131 കോടിയായിവര്‍ദ്ധിച്ചു. ഫെബ്രുവരിയില്‍ വില്‍പ്പന ഒന്നും നടന്നില്‍ളെങ്കിലും 74 കോടി രൂപ പുറത്തേക്ക് ഒഴുകി. മാര്‍ച്ചില്‍ രണ്ട് കോടി നിക്ഷേപമുണ്ടായിരുന്നുവെങ്കിലും പുറത്തേക്കുള്ള പ്രവാഹം 111 കോടിയായി വര്‍ദ്ധിച്ചതു മൂലം സ്ഥിതിഗതികള്‍ മോശമായി തന്നെ തുടര്‍ന്നു. ഏപ്രിലില്‍ 10 കോടിയുടെ നിക്ഷേപം എത്തിയെങ്കിലും 69 കോടിയായിരുന്നു വിദേശ ഒഴുക്ക്. മേയില്‍ വില്‍പ്പന പൂജ്യത്തില്‍ നില്‍ക്കുകയും 86 കോടി പുറത്തുപോവുകയും ചെയ്തു.

തുടര്‍ച്ചയായി 24ആം മാസമാണ് നിക്ഷേപത്തേക്കാളും സ്വര്‍ണ്ണം പുറത്തേക്ക് ഒഴുകുന്നത്. ഈ വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകളും ശക്തമാണ്. ഇത് രാജ്യത്തെ സ്വര്‍ണ വില 10 ഗ്രാമിന് 2050024000 എന്ന നിലവാരത്തിലേക്ക് ഇടിയാന്‍ കാരണമാവുമെന്ന് ഫിച്ച് ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യ റേറ്റിങ്ങ് ആന്‍ഡ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വ്യാപാരികള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കേയാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.

 

Scroll To Top