Tuesday December 06, 2016
Latest Updates

ഇന്ത്യയില്‍ സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിനും പരിധി ഏര്‍പ്പെടുത്തി,അളവില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടും

ഇന്ത്യയില്‍ സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിനും പരിധി ഏര്‍പ്പെടുത്തി,അളവില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടും

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് പിന്നാലെ സ്വര്‍ണം കൈവശം വയ്ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹിതയായ യുവതിക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ പരിധി 62.5 പവനാണ് (500 ഗ്രാം). അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണം (32.25 പവന്‍) കൈവശം സൂക്ഷിക്കാം. 100 ഗ്രാം സ്വര്‍ണമാണ് (12.5 പവന്‍) പുരുഷന്‍മാര്‍ക്ക് ഇനി കൈവശം വയ്ക്കാന്‍ കഴിയുന്നത്.

അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ ആദായനികുതി വകുപ്പിന് റെയ്ഡിലൂടെ കണ്ടെത്താമെന്നും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നു. എന്നാല്‍ കണക്കു വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണത്തിന് ആദായനികുതി ഏര്‍പ്പെടുത്തില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വലിയ നോട്ടുകള്‍ പിന്‍വലിച്ചതോടെ ആളുകള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് സ്വര്‍ണം വാങ്ങിക്കൂട്ടുന്നുവെന്ന് കണ്ടെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി. സ്വര്‍ണത്തിലും നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ പ്രഖ്യാപനത്തോടെ കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ വെട്ടിലാവും.

Scroll To Top