Thursday December 08, 2016
Latest Updates

ദൈവവും ചെകുത്താനും 

ദൈവവും ചെകുത്താനും 

ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു.അവന്‍ ആരോഗ്യത്തോടെ ഇരിക്കേണ്ടതിന് വേണ്ടി അവനു കഴിക്കാന്‍ കാറ്റും,ചീരയും,മുരിങ്ങക്കായും എന്ന് വേണ്ട സകല പച്ചക്കറികളും സൃഷ്ടിച്ചു .

ചെകുത്താന്‍ മാക് ഡോണല്‍ഡും,കെ എഫ് സി യും,സൃഷ്ടിച്ചു.ഇവരെല്ലാം കൂടെ ചിക്കന്‍ ഫ്രൈ ചെയ്തു മനുഷ്യനെ തീറ്റിച്ചു.

ദൈവം ദോശയും ചമ്മന്തിയും ,ഇഡലിയും ചപ്പാത്തിയും സൃഷ്ടിച്ചു.ആവശ്യത്തിനു മാത്രം തിന്നാന്‍ മനുഷ്യനോട് പറഞ്ഞു .

ചെകുത്താന്‍ പൊറോട്ടാ സൃഷ്ടിച്ചു.മനുഷ്യന്റെ ഇടയില്‍ ധാരാളം വില്‍ക്കാന്‍ തട്ട്കടക്കാരെയും സൃഷ്ടിച്ചു.അവര്‍ ചിക്കന്‍ ഒരേ എണ്ണ ദിവസങ്ങളോളം ഉപയോഗിച്ചു മനുഷ്യന് കൊളസ്‌ട്രോളിനു പുറമേ കാന്‍സറും സമ്മാനിച്ചു.

ദൈവം സലാഡ് സൃഷ്ടിച്ചു .

ചെകുത്താന്‍ മയോനൈസ് സൃഷ്ടിച്ചു.മനുഷ്യന്റെ വെയ്റ്റ് വീണ്ടും കൂടി .

ദൈവം സ്‌പോര്‍ട്‌സ് ഷൂ കൊടുത്തു മനുഷ്യനോട് ഓടാന്‍ പറഞ്ഞു .

ചെകുത്താന്‍ കേബിള്‍ ടി വി മനുഷ്യന് കൊടുത്തു.എണീറ്റ് ചാനല്‍ മാറ്റേണ്ടി വരാതിരിക്കാന്‍ റിമോട്ട് കണ്ട്രോളും .മനുഷ്യന്റെ വെയ്റ്റ് കൂടി വന്നു .

ദൈവം ഉരുളക്കിഴങ്ങ് മനുഷ്യന് കൊടുത്തു ആരോഗ്യകരമായ ഭക്ഷണം !

ചെകുത്താന്‍ അത് സ്ലൈസ് ചെയ്തു എണ്ണയില്‍ വറത്തു ഉപ്പും മുളകും ഇട്ടു പാക്കറ്റില്‍ ആക്കി മനുഷ്യന് കൊടുത്തു .

ഒടുവില്‍ മനുഷ്യന് ഹാര്‍ട്ട് അറ്റാക്ക് വന്നു .

ദൈവം ബൈ പാസ് സര്‍ജറി സൃഷ്ടിച്ചു .

ചെകുത്താന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സൃഷ്ടിച്ചു.അതിനൊക്കെ ദൈവത്തിന്റെയും ദൈവത്തിന്റെ ശിങ്കിടികളുടെയും പേരിട്ടു!

രാജേഷ് എസ് റോസ് കോമണ്‍ 

Scroll To Top