Tuesday July 17, 2018
Latest Updates

നാണക്കേടുണ്ടാക്കുന്ന കൂട്ടബലാല്‍സംഗത്തിന്റെ കഥയുമായി പ്രതി: ഐറിഷ് യുവതി ഡാനിയേലയുടെ കൊലപാതകക്കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍

നാണക്കേടുണ്ടാക്കുന്ന കൂട്ടബലാല്‍സംഗത്തിന്റെ കഥയുമായി പ്രതി: ഐറിഷ് യുവതി ഡാനിയേലയുടെ കൊലപാതകക്കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍

ലെറ്റര്‍ക്കെന്നി :ഗോവയില്‍ നടന്ന ഐറിഷ് യുവതി ഡാനിയേലയുടെ കൊലപാതകക്കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍.അറസ്റ്റിലായ യുവാവിന്റെ വെളിപ്പെടുത്തലുകള്‍ ഇന്ത്യയെ നാണം കെടുത്തുന്നതാണെന്നാണ് സൂചന. നീചമായ കൂട്ടബലാത്സംഗ കഥയാണ് ഇതിലൂടെ പുറത്തുവരുന്നത്.

അറസ്റ്റിലായ വികാട് ഭഗത് (24)തന്റെ സഹോദരിക്കെഴുതിയ 29 പേജുകളുള്ള കത്താണ് പുതിയ തെളിവായി പുറത്തുവന്നിട്ടുള്ളത്.തന്റെ മൂന്നു സുഹൃത്തുക്കള്‍ തന്റെ മുമ്പില്‍ ഡാനിയേലയെ മാനഭംഗപ്പെടുത്തിയതിനുശേഷം കൊലപ്പെടുത്തുകയായിരുന്നു.അതേസമയം, ഡാനിയേലയുടെ കുടുംബത്തിന്റെ അഭിഭാഷക ഈ വെളിപ്പെടുത്തല്‍ അസത്യവും സംശയാസ്പദവുമാണെന്ന് ആരോപണവുമായി രംഗത്തു വന്നു.ഒരു തരത്തിലും കേസിനെ സഹായിക്കുന്നതല്ല ഈ വെളിപ്പെടുത്തല്‍,വളരെ സംശയാസ്പദവും അവ്യക്തവുമാണ് ഇതിലെ സംഭവങ്ങള്‍.ഇതില്‍പ്പറയുന്നതിനൊന്നും ഒരു തെളിവുമില്ല-അഡ്വ.ഡേസ് ഡോഹര്‍ടി ആരോപിച്ചു.

കത്തിലെ പ്രസക്ത വെളിപ്പെടുത്തലുകള്‍ ഇങ്ങനെ-”ഡാനിയേലയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഒരിക്കലും മാനഭംഗപ്പെടുത്തിയിട്ടില്ല,കൊന്നിട്ടുമില്ല. തന്റെ മൂന്ന് സുഹൃത്തുക്കള്‍ കാണക്കോണയില്‍ ഡാനിയേലയെ മാനഭംഗപ്പെടുത്തി കൊല്ലുകയായിരുന്നു.പൊട്ടിയ കുപ്പികളും കല്ലുകളുംകൊണ്ട് ഡാനിയേലയെ ആക്രമിച്ചു. അവള്‍ തിരിച്ചും പൊരുതി.

ഡാനിയേലയുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിരുന്നു.സംഭവ ദിവസം രാത്രി ഒരു റസ്റ്റോറന്റില്‍ ലൗളിനും താനും മറ്റ് സുഹൃത്തുക്കളും ഒത്തുചേര്‍ന്നു. മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയുമൊക്കെ ചെയ്തു.അതിനുശേഷം അവര്‍ അഗോണ്ടയിലെ ലിയോപേര്‍ഡ് വാലിയിലേക്ക് കാറില്‍ പുറപ്പെട്ടു. യാത്രയ്ക്കിടെ ഒരിക്കല്‍ക്കൂടി കഞ്ചാവ് ഉപയോഗിക്കാന്‍ തീരുമാനിച്ചു.അതിനായി ഇടയ്ക്കിടെ വരാറുണ്ടായിരുന്ന,കൊല നടന്ന സ്ഥലത്തെത്തി.ബിയര്‍ കുടിക്കുന്നതിനിടെ എനിക്കൊരു സുഹൃത്തിന്റെ ഫോണ്‍ വന്നു.ഞങ്ങള്‍ ലിയോപാര്‍്ഡ് വാലിയിലുണ്ട്.അങ്ങോട്ടുവരാന്‍ പറഞ്ഞു.ചിലപ്പോഴെത്താം അങ്ങനെയെങ്കില്‍ അറിയിക്കാമെന്നും ഞാന്‍ മറുപടി പറഞ്ഞു.

അല്‍പം കഴിഞ്ഞ് രണ്ടു ബൈക്കുകളിലെത്തിയ സുഹൃത്തുക്കള്‍ ലൈറ്റ് സ്വിച് ഓഫ് ചെയ്യാതെ തന്റെ നേര്‍ക്കുകൊണ്ടുവന്നു നിര്‍ത്തി.അവരടുത്തേക്ക് വന്നു.എന്തിനാണ് ഇവിടെ വന്നതെന്ന് ഞാന്‍ ചോദിച്ചു.അപ്പോള്‍ അവരിലൊരു സുഹൃത്ത് ഡാനിയേലയോട് തനിക്ക് വേഴ്ച നടത്തണമെന്ന് പറയാന്‍ ആവശ്യപ്പെട്ടു.ഇതു കേട്ട ഡാനിയേല അവനെ ചെവികല്ലിന് അടിച്ചുവീഴ്ത്തി.അവന്‍ അവളെ അടിച്ചുവീഴ്ത്തി ബലാല്‍സംഗത്തിനിരയാക്കി.

എന്നേയും അവന്‍ അടിച്ചുവീഴ്ത്തി. എന്റെ കഴുത്തിന് ശസ്ത്രക്രിയ നടത്തേണ്ടിവന്നു.സംഭവത്തിനുശേഷം പതറിയ ഡാനിയേല ഉറക്കെക്കരഞ്ഞുകൊണ്ട് മറ്റേയാളെയും അടിച്ചിട്ടു.തുടര്‍ന്ന് അയാളും അവളെ ഉപയോഗിച്ചു.

ഡാനിയേലയുടെ തലയില്‍ രണ്ട് ബിയര്‍കുപ്പികള്‍ കൊണ്ട് അവന്‍ അടിച്ചു. അവള്‍ നിലത്തുവീണു.രണ്ടുപേര്‍ ചേര്‍ന്നു അവളുടെ കൈകകള്‍ കെട്ടി.മൂന്നാമന്‍ കല്ലുകൊണ്ട് അവളെ തലയില്‍ ഇടിച്ചു. ഒടുവില്‍ അവള്‍ മരിച്ചു.കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളില്‍, തന്നെ പോലിസ് അറസ്റ്റു ചെയ്തു.പോലിസ് തന്നെ കുറ്റക്കാരനാക്കുമോയെന്ന് ഭയന്നാണ് പോലിസില്‍ വിവരം അറിയിക്കാതിരുന്നത്.സംഭവത്തിനുശേഷം എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് സുഹൃത്തിനോട് ഫോണില്‍ ചോദിച്ചു. തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ഒരിക്കലും തങ്ങളെപ്പറ്റി പോലിസിനോട് പറയരുതെന്നും അവന്‍ ആവശ്യപ്പെട്ടു.”

ഈ ആരോപണം മുമ്പേ കേട്ടതാണെന്ന് അഭിഭാഷക ഡോഹര്‍ടി പറഞ്ഞു.ഞങ്ങള്‍ അത് വിശ്വസിക്കുന്നില്ല. ഇപ്പറഞ്ഞവയെല്ലാം ഇന്ത്യന്‍ അന്വേഷണ ഏജന്‍സി അന്വേഷിക്കട്ടെ. ഞങ്ങള്‍ക്ക് കിട്ടിയ വിവരമനുസരിച്ച് ഈ കേസിന്റെ ഫയല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസിലാണ്.മീഡിയയില്‍ വരുന്നതിനെ സ്വീകരിക്കാനോ അഭിപ്രായം പറയാനോ കഴിയില്ല. നിയമപ്രശ്നങ്ങളുടെയും മറ്റും വിഷയമാണ് അത്.
ഡാനിയേലയുടെ കുടുംബം ഇപ്പോഴത്തെ വെളിപ്പെടുത്തലുകളില്‍ അസ്വസ്ഥരാണ്. വെളിപ്പെടുത്തലുകള്‍ കോടതിയില്‍ മുന്‍വിധി ഉണ്ടാക്കിയാലോയെന്ന വിഷമമാണ് അവര്‍ക്ക്. ഡോഹര്‍ട്ടി പറഞ്ഞു

Scroll To Top