Wednesday December 07, 2016
Latest Updates

സെന്റ് പാട്രിക്‌സ് ഡേ : ഗേറ്റ് വേ ഓഫ് ഇന്ത്യയും പച്ച പുതയ്ക്കും

സെന്റ് പാട്രിക്‌സ് ഡേ : ഗേറ്റ് വേ ഓഫ് ഇന്ത്യയും പച്ച പുതയ്ക്കും

ഡബ്ലിന്‍ : സെന്റ് പാട്രിക്‌സ് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ  ഗേറ്റ് വേ ഓഫ് ഇന്ത്യയും താജ്മഹല്‍ പാലസ് ഹോട്ടലും അടക്കം ലോകമെ മ്പാടുമുള്ള പ്രധാന കേന്ദ്രങ്ങള്‍ പച്ച നിറമണിയും.ഐറിഷ് യുവജനശിശുക്ഷേമ മന്ത്രി ജെയിംസ് റൈലിയാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ സെന്റ് പാട്രിക്‌സ് ദിന പരിപാടികളില്‍ പങ്കെടുക്കുന്നത്. ടൂറിസം അയര്‍ലണ്ടിന്റെ ഗോ ഗ്രീന്‍ ക്യാംപെയിനിന്റെ ഭാഗമായാണിത്. ഗോഗ്രീന്‍ ഫോര്‍ പാട്രിക് ഡേ എന്ന ഹാഷ്ടാഗിലുള്ള വീഡിയോ കണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തും ഗോ ഗ്രീന്‍ സെലബ്രേഷന്റെ ഭാഗമാകണമെന്ന് അയര്‍ലണ്ട് ടൂറിസം വകുപ്പ് വിനോദസഞ്ചാരികളോട് അഭ്യര്‍ത്ഥിച്ചു. അയലണ്ടിന്റെ പ്രകൃതി മനോഹാരിത കാണിക്കുന്ന വീഡിയോയാണിത്.

ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സെന്റ് പാട്രിക് ദിനത്തോടനുബന്ധിച്ച് ടൂറിസം അയര്‍ലണ്ട് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഗ്രീനിങ്ങിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാരിക്ക് എ രെഡെ റോപ് ബ്രിജ്, ഇഞ്ച് അബെ, ക്ലിഫ് ഓഫ് മോഹെര്‍, ന്യൂ ഗ്രേഞ്ച്, എന്നിവയ്ക്ക പുറമെ ചൈനയിലെ വന്‍മതില്‍, സിഡ്‌നി ഒപേരാ ഹൗസ്, ലണ്ടന്‍ ഐ എന്നിവയും പച്ച പുതച്ചുള്ള ചിത്രങ്ങളാണിവ.

സെന്റ് പാട്രിക് ദിനത്തോടനുബന്ധിച്ച് യൂറോപ്, ആഫ്രിക്ക, അമേരിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ തുടങ്ങിയിടങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മരതകപ്പച്ചയണിയും

Scroll To Top