Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ ജിഎന്‍ഐബി രജിസ്ട്രേഷന് പുതിയ ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് സിസ്റ്റം നിലവില്‍ വന്നു

ഡബ്ലിനില്‍ ജിഎന്‍ഐബി രജിസ്ട്രേഷന് പുതിയ ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് സിസ്റ്റം നിലവില്‍ വന്നു

ഡബ്ലിന്‍:ഇമിഗ്രേഷന്‍ രജിസ്ട്രേഷനായി ഡബ്ലിനിലെ ഓഫിസില്‍ പോയി ഇനി ക്യൂ നില്‍ക്കേണ്ട.നിങ്ങളുടെ സൗകര്യം അനുസരിച്ച് അപ്പോയിന്റ്‌മെന്റ് എടുത്ത് ജിഎന്‍ഐബി ഓഫിസില്‍ എത്തിയാല്‍ മതി.

ഇമിഗ്രേഷന്‍ രജിസ്ട്രേഷനായി(ജിഎന്‍ഐബി) ഇനി ഓണ്‍ലൈനില്‍ അപ്പോയിന്റ്മെന്റ് നേടാനുള്ള സൗകര്യം ഇന്നലെ മുതല്‍ നിലവില്‍ വന്നു.. ഡബ്ലിനിലെ ബര്‍ഗ ക്വിയില്‍ (Burgh Quay)മാത്രമാണ് ഈ സംവിധാനം നിലവില്‍ വന്നിട്ടുള്ളത്.

സെപ്റ്റംബര്‍ 15ാം തീയതി മുതലുള്ള ഏത് ദിവസവും ഈ സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റുകള്‍ നേടാം. ആഴ്ചയിലെ മുഴുവന്‍ ദിവസവും 24 മണിക്കൂര്‍ ഓഫിസ് പ്രവര്‍ത്തിക്കും. ഡബ്ലിനു പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഈ സിസ്റ്റം ഉപയോഗിക്കാന്‍ കഴിയില്ല.

Burgh Quayല്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനായി ഇനി പറയുന്നത് ചെയ്യുക:

http://burghquayregistrationoffice.inis.gov.ie/എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപ്പോയിന്റ്മെന്റ് വേണ്ട ദിവസവും സമയവും സെലക്ട് ചെയ്യുക. ഇത് ചെയ്തു കഴിഞ്ഞാല്‍ ഒരു കണ്‍ഫര്‍മേഷന്‍ ഇമെയില്‍ ലഭിക്കുന്നതാണ്. ഈ ഇമെയിലിന്റെ കോപ്പി അപ്പോയിന്റ്മെന്റ് എടുത്ത ദിവസം ഓഫിസില്‍ കൊണ്ടുവരേണ്ടതാണ്. വരുമ്പോള്‍ എന്തെല്ലാം രേഖകളാണ് കൂടെ കരുതേണ്ടത് എന്ന കാര്യം ഇമെയിലില്‍ സൂചിപ്പിച്ചിരിക്കും. അപ്പോയിന്റ്മെന്റ് സമത്തിന്റെ 10 മിനിറ്റ് മുമ്പ് ഓഫിസില്‍ എത്തിച്ചേരാത്ത പക്ഷം അപ്പോയിന്റ്‌മെന്റ് ക്യാന്‍സലാകാന്‍ സാധ്യതയുണ്ട്.

ഈ സംവിധാനം ഉപയോഗിക്കാനായി പാസ്പോര്‍ട്ട് നമ്പര്‍, GNIB കാര്‍ഡ് നമ്പര്‍ എന്നിവ ഉണ്ടായിരിക്കേണ്ടതാണ്. മറ്റ് എല്ലാ രേഖകളും ഇപ്പോഴുള്ളവ തന്നെ കരുതിയാല്‍ മതി. ഇമിഗ്രേഷന്‍ രജിസ്ട്രേഷന്‍ പുതുക്കാനായി ആഗ്രഹിക്കുന്നവര്‍ GNIB കാര്‍ഡ് എക്സ്പയര്‍ ആകുന്നതിനു 2 ആഴ്ച മുമ്പെങ്കിലും ഓണ്‍ലൈനായി അപ്പോയിന്റ്‌മെന്റ് എടുക്കണം.

Burgh Quayല്‍ ഇപ്പോള്‍ അതിരാവിലെ പ്രവര്‍ത്തിക്കുന്ന ടിക്കറ്റിങ് സിസ്റ്റം സെപ്റ്റംബര്‍ 14ന് ശേഷം ഉണ്ടായിരിക്കുന്നതല്ല. ശേഷമുള്ള എല്ലാ അപ്പോയിന്‍ര്മെന്റുകളും ഓണ്‍ലൈന്‍ വഴിയാണ് ചെയ്യേണ്ടത്.അതായത് ക്യൂ നിന്ന് ഇനി അപ്പോയിന്റ്മെന്റ് എടുക്കാന്‍ കഴിയില്ല.

രജിസ്ട്രേഷന്‍ ഓഫിസ് അഡ്മിനിസ്ട്രേഷന്‍ GNIBയില്‍ നിന്നും INISലേയ്ക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നിലവില്‍ വന്നിട്ടുള്ളത്. ഇന്റര്‍നെറ്റ് സംവിധാനം പരിജ്ഞാനമോ ഇല്ലാത്തവര്‍ക്ക് Citizenz Information Centre വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

.

Scroll To Top