Saturday December 03, 2016
Latest Updates

കഞ്ചാവിന്റെ ഉപയോഗം കുറ്റകൃത്യമാക്കിയത് പുനപരിശോധിക്കണമെന്ന ആവശ്യവുമായി ജിപിമാര്‍

കഞ്ചാവിന്റെ ഉപയോഗം കുറ്റകൃത്യമാക്കിയത് പുനപരിശോധിക്കണമെന്ന ആവശ്യവുമായി ജിപിമാര്‍

ഡബ്ലിന്‍:വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയുന്നത് പോലെയാണ് അയര്‍ലണ്ടിലെ ചില ഡോക്റ്റര്‍മാരുടെ നിലപാടുകള്‍.ലോകമെമ്പാടുമുള്ള സാമാന്യജനങ്ങള്‍ കഞ്ചാവിന്റെ ഉപയോഗം നിര്‍ത്തലാക്കണമെന്നു വാദിക്കുമ്പോള്‍ കഞ്ചാവിന്റെ ഉപയോഗം കുറ്റകൃത്യമാക്കിയത് പുനപരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് അയര്‍ലണ്ടിലെ ചില ജിപിമാര്‍. മയക്കുമരുന്നിന് അടിമകളായ ചെറുപ്പക്കാരെ ചികിത്സിക്കുന്ന ഡബ്ലിനിലെ ജിപി ഡോ. കാത്തല്‍, ഡഡ്രമിലെ ഡോ. ഗാരെറ്റ് മക്‌ഗോവെന്‍ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കഞ്ചാവിന്റെ ഉപയോഗം നിയമവിരുദ്ധമാക്കിയത് പിന്‍വലിക്കണമെന്ന് മാത്രമല്ല നിയമവിധേയമായി കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ചികിത്സ രംഗത്ത് പല രൂപത്തില്‍ കഞ്ചാവ് പ്രയോജനപ്രദമാണ്. ഇക്കാര്യം പരിഗണിച്ച് ചികിത്സ രംഗത്തെങ്കിലും കഞ്ചാവ് നിയമവിധേയമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ഇരുവരുടെയും ആവശ്യം.

കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായി മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്ന രംഗത്ത് പ്രവര്‍ത്തിക്കുന്ന ജിപിമാരാണ് ഇരുവരും. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ തന്റെ അനുഭവസമ്പത്ത് പരിശോധിച്ചാല്‍ കഞ്ചാവ് ഉപയോഗിച്ചത് കൊണ്ട് ആരെങ്കിലും മരണമടഞ്ഞതായി തനിക്ക് അറിയില്ലെന്ന് ഡോ കാത്തല്‍ പറഞ്ഞു. കഞ്ചാവ് മദ്യത്തോളം അപകടകാരി അല്ലെന്നും ഈ ജിപി അവകാശപ്പെടുന്നു. 

മയക്കുമരുന്നിന് അടിമകളായി ചികിത്സ തേടുന്ന കൌമാരക്കാരില്‍ ഭൂരിപക്ഷം പേരുടെയും മാനസിക പ്രശ്‌നങ്ങള്‍ സ്‌കൂളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്ന് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് നിയമവിധേയമാക്കിയാല്‍ അതിന്റെ മെഡിക്കല്‍ ആപ്‌ളി ക്കേഷനുകളെക്കുറിച്ച് കൂടുതല്‍ പഠനം നടക്കുമെന്നും ജിപിമാര്‍ പറയുന്നു. 

Scroll To Top