Wednesday May 24, 2017
Latest Updates

ഐഐടി ബോംബെയില്‍ ഗ്ലോബല്‍ ബിസിനസ് ഫോറത്തിന് തുടക്കമായി

ഐഐടി ബോംബെയില്‍ ഗ്ലോബല്‍ ബിസിനസ് ഫോറത്തിന് തുടക്കമായി

സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകള്‍ക്കും ബിസിനസിന് ഗവേഷണ പഠനങ്ങള്‍ക്കുമായി, ഐഐടി ബോംബെ അലൂമിനി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ബിസിനസ് ഫോറത്തിനു (ജിബിഎഫ്) തുടക്കമായി. സര്‍ക്കാര്‍, അക്കാഡമിക് രംഗത്തുള്ളവര്‍ക്ക് വിവിധ ബിസിനസുകളില്‍ പങ്കാളികളാകാനും പുതിയ കണ്ടെത്തലുകള്‍ നടത്താനും ഫോറം വഴിയൊരുക്കും.

വിദ്യാഭ്യാസ വിദഗ്ധനായ പ്രഫ. ഡി. ബി. ഭട്ടക്, ആദിത്യ ബിര്‍ള ഗ്രൂപ്പ് പ്രസിഡന്റും ചീഫ് ഇക്കണോമിസ്റ്റുമായ ഡോ. അജിത് റണാഡെ, മാസ്‌ടെക് ലിമിറ്റഡ് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ആശങ്ക് ദേശായി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഐഐടി ബോംബെയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ മനോഹര്‍ പരീഖ് ഫോറം ഉദ്ഘാടനം ചെയ്തു.

പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്തുന്നതിനും വ്യവസായ, അക്കാദമിക്, സര്‍ക്കാര്‍ രംഗങ്ങളില്‍ വെല്ലുവിളികളെ നേരിടാനും, വളര്‍ച്ച നേടാനും ഫോറം സഹായകമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ജിബിഎഫിന്റെ വാര്‍ഷിക പരിപാടികള്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ ഗോവയില്‍ നടക്കാനിരിക്കുകയാണ്. ആഗോളതലത്തില്‍ ഐഐടിബി അലൂമിനികളും, ഫാക്കല്‍റ്റികളും, ഗവേഷകരും അടക്കം 1500 പേരും, വിളിക്കപ്പെട്ട പതിമൂന്നു രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും.

Scroll To Top