Saturday December 10, 2016
Latest Updates

ഡബ്ലിനിലെ 5,000 ഏക്കര്‍ കുന്നിന്‍പുറം ഏക്കറിന് 500 യൂറോയ്ക്ക് സര്‍ക്കാര്‍ വാങ്ങുന്നു

ഡബ്ലിനിലെ 5,000 ഏക്കര്‍ കുന്നിന്‍പുറം ഏക്കറിന് 500 യൂറോയ്ക്ക് സര്‍ക്കാര്‍ വാങ്ങുന്നു

ഡബ്ലിന്‍:ഡബ്ലിനിലെ ഗ്ലെനാസ്മോള്‍ താഴ് വരയിലുള്ള 5,000ഓളം ഏക്കര്‍ കുന്നിന്‍പ്രദേശം സര്‍ക്കാര്‍ വാങ്ങിയേക്കും. നിലവില്‍ നാഷണല്‍ അസറ്റ് മാനേജ്മെന്റ് ഏജന്‍സി (നാമ)യുടെ കൈവശമാണ് ഈ ഭൂമിയുള്ളത്. ഇവിടുത്തെ 4,900 ഏക്കറോളം സ്ഥലം പ്രകൃതി സംരക്ഷിത പ്രദേശത്തിന് കീഴില്‍ വരുന്നതാണ്. ഇതിനെ ചുറ്റിയുള്ള 200,000 ഹെക്ടര്‍ കുന്നിന്‍ പ്രദേശം അയര്‍ലണ്ടിലെ ഏറ്റവും വലിയ നാഷണല്‍ പാര്‍ക്കായ വിക്ക്ലോ മൗണ്ടന്‍സ് നാഷണല്‍ പാര്‍ക്കിന്റെ ഭാഗവുമാണ്. ഇവിടുത്തെ ഫെതര്‍ബെഡ്സ് എന്നറിയപ്പെടുന്ന പ്രദേശം വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.

നാമ, ഏക്കറിന് 500 യൂറോയാണ് ഇവിടെ വിലയിട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ 5,000 ഏക്കറിന് 2.5 മില്ല്യണ്‍ യൂറോയോളമാകും നല്‍കേണ്ടിവരിക. എന്നാല്‍ ഇതിലും താഴ്ന്ന വിലയ്ക്ക് ഏറ്റെടുക്കല്‍ നടത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.

അതേസമയം ഈ സ്ഥലം വാങ്ങുന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ലെന്നും, ഇതൊരു കാട്ടു പ്രദേശം മാത്രമാണെന്നും ഗ്രീന്‍ പാര്‍ട്ടി നേതാവ് ഈമണ്‍ റയാന്‍ വിമര്‍ശനമുയര്‍ത്തി.കെട്ടിടം പണിയാന്‍ പോയിട്ട് ഒരു വിന്‍ഡ് ഫാമുണ്ടാക്കാന്‍ പോലും ഈ സ്ഥലം ഉപകരിക്കില്ലെന്ന് ഗ്രീന്‍ പാര്‍ട്ടി വക്താവ് പറഞ്ഞു

Scroll To Top