Thursday December 08, 2016
Latest Updates

നീറുന്ന വേദനയോടെ പെണ്‍കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു,വ്യാജമെന്നും സംശയം 

നീറുന്ന വേദനയോടെ പെണ്‍കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു,വ്യാജമെന്നും സംശയം 

സോഷ്യല്‍ മീഡിയയില്‍ കൂടി വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് അപമാനപ്പെടുത്തി എന്ന കാരണത്താല്‍ നീറുന്ന വേദനയോടെ നഴ്‌സാണ് എന്ന് കരുതപ്പെടുന്ന ഒരു യുവതി എഴുതിയ കത്ത് ഫേസ്ബുക്കിന്റെ മലയാളി ഉപയോക്താക്കളില്‍ ചര്‍ച്ചാവിഷയമാകുന്നു.
വാട്‌സ്ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച നഗ്‌നചിത്രങ്ങളിലെ പെണ്‍കുട്ടി തന്റെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.. സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ആത്മഹത്യയുടെ വക്കിലാണ് താനെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.
‘എന്റെ പേരില്‍ വള്‍ഗറായിട്ടുള്ള ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ സെന്റ് ചെയ്യുന്നുണ്ടെന്നും അത് പലരുടെ കയ്യിലും എത്തിയിട്ടുണ്ടെന്നും ഞാനറിഞ്ഞു. ആത്മഹത്യയുടെ വക്കിലാണ് ഞാനിപ്പോള്‍. ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള പെണ്‍കുട്ടിയാണ് ഞാനും. അറിഞ്ഞു കൊണ്ട് ആരേയും ഞാന്‍ ദ്രോഹിച്ചിട്ടില്ല’. 

‘ഞാന്‍ മരിച്ചാലും ലോകം അറിയണം ഞാനൊരു ചീത്തപെണ്‍കുട്ടി അല്ലായയിരുന്നെന്ന്. കേസ് കൊടുത്താല്‍ ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ഇക്കാലത്ത് കഴിയുമോ എന്നറിയില്ല. എങ്കിലും ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തു. ഇത് ചെയ്തത് ആരായിരുന്നാലും എന്റെ കണ്ണീരിന്റെ വില നിങ്ങള്‍ കൊടുക്കേണ്ടിവരും. ഈ ലോകത്തോട് വിടപറയും മുമ്പ് എന്നെ അറിയുന്ന ചിലരെങ്കിലും മനസ്സിലാക്കണം ഞാന്‍ വഴി പിഴച്ചു പോയിട്ടില്ലെന്ന്, പ്ലീസ്’… ഇങ്ങനെയാണ് പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പല പോസ്റ്റുകളിലും പല പേരിലാണ് പെണ്‍കുട്ടിയുടെ പേര് പ്രചരിക്കുന്നത് എന്നതിനാല്‍ പോസ്റ്റ് തന്നെ വ്യാജമാണെന്നും അഭിപ്രായമുണ്ട്.

Scroll To Top