Tuesday December 06, 2016
Latest Updates

ആള്‍ഡിയിലെ ബിസ്‌ക്കറ്റുകള്‍ തിന്നണമോ ?

ആള്‍ഡിയിലെ ബിസ്‌ക്കറ്റുകള്‍ തിന്നണമോ ?

ഡബ്ലിന്‍ : ആള്‍ഡി സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വച്ചിരുന്ന ഇഞ്ചി ബിസ്‌ക്കറ്റുകള്‍ കമ്പനി തിരിച്ചെടുത്തു. വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ് ഇവ ഉണ്ടാക്കിയത് എന്നു സംശയത്തില്‍ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ടിന്റെ (എഫ്.എസ്.എ.ഐ) നിര്‍ദ്ദേശപ്രകാരമാണ് ഇഞ്ചി ചേര്‍ത്തുണ്ടാക്കിയ ബിസ്‌ക്കറ്റ് പാക്കുകള്‍ തിരിച്ചെടുത്തത്.

ബെല്‍മോണ്ട് ബിസ്‌ക്കറ്റ്‌സ് ജിഞ്ചര്‍ നട്ട്‌സ് എന്ന ബിസ്‌ക്കറ്റിന്റെ 300 ഗ്രാം പാക്കറ്റുകളാണ് കമ്പനി തിരികെ എടുത്തത്. ഇതേ കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങളൊന്നും തിരിച്ചെടുക്കാന്‍ എഫ്.എസ്.എ.ഐ നിര്‍ദ്ദേശിച്ചിട്ടില്ല

Scroll To Top