Friday November 24, 2017
Latest Updates

കേരളത്തിലെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ അയയ്ക്കാന്‍ ….

കേരളത്തിലെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ അയയ്ക്കാന്‍ ….

പ്രിയപ്പെട്ടവരുടെ വിശേഷപ്പെട്ട ദിവസങ്ങളില്‍ അവരോടു കൂടെ ആയിരിക്കാന്‍ കഴിയാതിരിക്കുക എന്നതായിരിക്കും ഒരു പ്രവാസിയുടെയും ഏറ്റവും വലിയ സ്വകാര്യ ദുഃഖം.മാതാപിതാക്കളുടെയോ ,സഹോദരങ്ങളുടെയോ,സുഹൃത്തുക്കളുടെയോ പിറന്നാളുകള്‍,വിവാഹ വാര്‍ഷികം,തുടങ്ങിയുള്ള വിശേഷ ദിവസങ്ങളില്‍ അവരോടൊപ്പം ആയിരിക്കാന്‍ മനസിലെങ്കിലും കൊതിക്കാത്ത ഏതു പ്രവാസിയാണുള്ളത് ? 

വീട്ടിലേയും,നാട്ടിലെയും,ബന്ധുക്കളും സുഹൃത്തുക്കളും പകര്‍ന്ന് നല്‍കിയ സ്‌നേഹത്തിനും,ഓര്‍മ്മകള്‍ക്കും നന്ദി പറയാന്‍ അപൂര്‍വമായി ലഭിക്കുന്ന അത്തരം അവസരങ്ങളില്‍,ദൂരെയാണെങ്കിലും നമ്മുടെ സാന്നിദ്ധ്യം അവരോടൊപ്പം ഉണ്ടെന്ന് ഉറപ്പു വരുത്താനുള്ള പുതിയ സഹായ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്ന ഗ്ലോബല്‍ കേരളാ ഗിഫ്റ്റ് .കോം എന്ന കമ്പനി യൂ കെ യിലെയും അയര്‍ലണ്ടിലെയും മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ്.ആ ദിവസങ്ങളില്‍ നിങ്ങള്‍ തൊട്ടടുത്ത് ഉണ്ടെന്ന തോന്നല്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കി, ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു സമ്മാനം അവര്‍ക്ക് വേണ്ടി സര്‍പ്രൈസ് ഗിഫ്റ്റായി കൃത്യമായി എത്തിച്ചു കൊടുക്കുക എന്നതാണ് ഗ്ലോബല്‍ കേരള നിങ്ങള്‍ക്കായി ചെയ്തു തരുന്നത്.അമേരിക്കയിലും യൂറോപ്പിലും നൂറു കണക്കിന് പേരാണ് ഇപ്പോള്‍ ഗ്ലോബല്‍ കേരള’യുടെ സേവനം ഉപയോഗിച്ചു വരുന്നത്.

പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും നല്‍കാനുള്ള ഗിഫ്റ്റ് ഇനങ്ങളും ആവശ്യമെങ്കില്‍ ഗ്ലോബല്‍ കേരള നിങ്ങള്‍ക്ക് ലഭ്യമാക്കും.സമ്മാനം തേടി നിങ്ങള്‍ മാര്‍ക്കറ്റില്‍ തേടി അലയേണ്ട എന്ന് തന്നെ.ഗ്ലോബല്‍ കേരള ഗിഫ്റ്റ്.കോം എന്ന വെബ് സൈറ്റില്‍ സാധാരണയായി ഗിഫ്റ്റ് നല്‍കാന്‍ ആര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു വലിയ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കേക്ക് മുതല്‍ റെഡിമേഡ് വസ്ത്രങ്ങളും പത്തരമാറ്റുളള പരവതാനികളും,ഛായചിത്രങ്ങളും വരെ കൈമാറ്റം ചെയ്യാനുള്ള സംവിധാനം വെബ് സൈറ്റില്‍ കൂടി തന്നെയുണ്ട്.

കേരളീയ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവും ലഭ്യമാണ്.സെറ്റ് മുണ്ട്,സെറ്റ് സാരി,കേരള ശ്രീ സാരികള്‍,മികച്ച ഗുണനിലവാരമുള്ള ലിനന്‍ ഷര്‍ട്ടുകള്‍ എന്നിവയും ആവശ്യാനുസരണം മേല്‍വിലാസക്കാര്‍ക്ക് എത്തിച്ചു കൊടുക്കും.

ഓര്‍ഡര്‍ ചെയ്ത് ശരാശരി 24 മണിക്കൂറിനുള്ളില്‍ സമ്മാനം ലക്ഷ്യ സ്ഥാനത്ത് എത്തിയ്ക്കുന്ന സംവിധാനവും ഗ്ലോബല്‍ കേരള ഗിഫ്റ്റ്.കോം ഒരുക്കുന്നുണ്ട്.കേരളത്തിലെ എല്ലാ ജില്ലകളിലും കമ്പനിയ്ക്ക് സൂപ്പര്‍ വൈസര്‍മാരുടെ കീഴിലായി പ്രവര്‍ത്തിക്കുന്ന വിദഗ്ദരായ പ്രതിനിധികള്‍ ഉണ്ട്.ലോക്കല്‍ മേഖലയിലെ ഏറ്റവും മെച്ചപ്പെട്ട പ്രൊഡക്റ്റുകളാണ് നിങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കുന്നത്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കസ്റ്റമര്‍ കെയര്‍ യൂണിറ്റും കമ്പനിയ്ക്കുണ്ട്. .

ഓണം ,ക്രിസ്തുമസ്,റംസാന്‍ എന്നിങ്ങനെ എല്ലാ വിശേഷാവസരങ്ങളിലും ഗ്ലോബല്‍ കേരള ഗിഫ്റ്റ്.കോംകമ്പനി പ്രത്യേക കാമ്പയിന്‍ നടത്താറുണ്ട്.

സമ്മാനങ്ങള്‍ക്ക് പുറമേ പ്രവാസി മലയാളികള്‍ ഏറ്റവും കൂടുതല്‍ അയയ്ക്കുന്ന ഒരിനം റീത്താണ്. കുടുംബാംഗങ്ങള്‍,അയല്‍ക്കാര്‍,സുഹൃത്തുക്കള്‍ എന്നിവരൊക്കെ ലോകത്തോട് വിട പറയുമ്പോള്‍ അവരോട് നമുക്കുള്ള സ്‌നേഹാദരവുകള്‍ പ്രകടിപ്പിക്കാന്‍ ഗ്ലോബല്‍ കേരളാ ഗിഫ്റ്റ് ,കോം വഴി റീത്തുകള്‍ അയയ്ക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.

ഇപ്പോള്‍ റംസാന്‍ പ്രമാണിച്ചുള്ള പ്രത്യേക ഗിഫ്റ്റ് വിതരണം ആരംഭിച്ചു കഴിഞ്ഞു.ഓണത്തിന്റെ സമയത്ത് ഓണക്കോടികള്‍ക്കും ഓണസദ്യയ്ക്കും ഉള്ള ഓര്‍ഡറുകളും ഉടന്‍ ആരംഭിക്കുമെന്നു കമ്പനി വക്താക്കള്‍ അറിയിച്ചു.

പേ പാല്‍ മുഖേനെയോ,ഡെബിറ്റ് /ക്രഡിറ്റ് കാര്‍ഡുപയോഗിച്ചോ പെയ്‌മെന്റ് നടത്താവുന്നതാണ്.ഏറ്റവും ഉത്തരവാദിത്വത്തോടെ നിങ്ങളുടെ സമ്മാനങ്ങള്‍ സമയ ബദ്ധിതമായി വിതരണം ചെയ്യുവാന്‍ ഇനി മറ്റാരെയും തേടേണ്ടതില്ല.ഗ്ലോബല്‍ കേരള ഗിഫ്റ്റ്.കോം നിങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക http://www.globalkeralagift.com/

ഫോണ്‍: U K. 00441403242771 .mobile 00447479955824. Kerala +914842654102.+917034003335

Scroll To Top