Saturday November 25, 2017
Latest Updates

ജിഐസിസിയുടെ ഓണാഘോഷം ഓഗസ്റ്റ് 25നും 26നും ഗോള്‍വേയില്‍ 

ജിഐസിസിയുടെ ഓണാഘോഷം ഓഗസ്റ്റ് 25നും 26നും ഗോള്‍വേയില്‍ 

ഗോള്‍വേ :സമതയുടെയും സര്‍വൈശ്വര്യത്തിന്റെയും സന്ദേശമുയര്‍ത്തി ഗോള്‍വേയിലും തിരുവോണാഘോഷമെത്തുന്നു.ഓഗസ്റ്റ് 25,26 തീയതികളിലാണ് ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (ജിഐസിസി)യുടെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

മഹാബലിത്തമ്പുരാന്റെ സല്‍ഭരണകാലത്തെ സമത്വ സുന്ദരമായ നാളുകളുടെ സ്മരണകള്‍ അയവിറക്കുകയാണ് രണ്ടു ദിവസത്തെ കലാ-കായിക പരിപാടികളും അത്തപ്പൂക്കളവും കേമന്‍ സദ്യയുമൊരുക്കി ഗോള്‍വേയിലെ മലയാളി സമൂഹവും.

ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി (ജിഐസിസി) ഗോള്‍വേ ഇന്ത്യന്‍ സമൂഹത്തിനായി ഒരുക്കുന്ന നാലാമത് ഓണാഘോമാണ് പ്രസന്റേഷന്‍ പ്രൈമറി സ്‌കൂളില്‍ ഇത്തവണ സംഘടിപ്പിക്കുന്നത്.

25ന് ഉച്ചയ്ക്ക് രണ്ടിന് വിവിധ ഓണക്കളികളോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.26ന് രാവിലെ 11ന് കിടിലന്‍ വടംവലി മല്‍സരം നടത്തും.പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി വടംവലി മല്‍സരങ്ങളുണ്ട്. വടംവലിയില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 51 യൂറോയാണ് സമ്മാനം.ഒന്നാം സ്ഥാനക്കാരായ പുരുഷ വടംവലി ടീമിന് 101യൂറോയാണ് ലഭിക്കുക. 51യൂറോയുടേതാണ് രണ്ടാം സമ്മാനം.

തുടര്‍ന്ന് 12ന് വിഭവസമൃദ്ധമായ ഓണസദ്യ. എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.ഉച്ചകഴിഞ്ഞു മൂന്നിന് വിവിധ കലാപരിപാടികളാരംഭിക്കും.മുതിര്‍ന്നവരും കുട്ടികളും കലാവിരുന്നുകള്‍ അവതരിപ്പിക്കും.

ഓണാഘോഷപരിപാടികളിലേയ്ക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top