Tuesday December 06, 2016
Latest Updates

ജി ഐ സി സി ഗോള്‍വേയ്ക്ക് പുതിയ നേതൃത്വം:അഡ്വ: ജോര്‍ജ്ജ് മാത്യൂ പ്രസിഡണ്ട്

ജി ഐ സി സി ഗോള്‍വേയ്ക്ക് പുതിയ നേതൃത്വം:അഡ്വ: ജോര്‍ജ്ജ് മാത്യൂ പ്രസിഡണ്ട്

ഗോള്‍വേ:ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയ്ക്ക് പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു. മലയാളി അസ്സോസിയേഷന്‍ പുതിയ നേതൃത്വത്തിലേയ്ക്ക്.ഈ വര്‍ഷം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തതില്‍ നിന്നും എക്‌സിക്യുട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും തുടര്‍ന്ന് ഭാരവാഹികളെ ഐക്യകണ്‌ഠേന പ്രഖ്യാപിക്കുകയും ആയിരുന്നു.

അഡ്വ: ജോര്‍ജ്ജ് മാത്യൂ( പ്രസിഡണ്ട്) ജോണ്‍ മംഗളം(വൈസ് പ്രസിഡണ്ട്)ടോം ജോസ് (സെക്രട്ടറി) : അരുണ്‍ ജോസഫ്(ജോയിന്റ് സെക്രട്ടറി)നോബി ജോര്‍ജ്ജ്( ട്രഷറര്‍)എന്നിവരാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ജോമിറ്റ് സെബാസ്റ്റ്യന്‍, ജോസ് സെബാസ്റ്റ്യന്‍, നിരിഷ് വില്‍സണ്‍, ഹരീഷ് വില്‍സണ്‍, ഫിലിപ് പാലയ്ക്കല്‍, ജോസ് കുട്ടി സന്തോഷ്, ജിമ്മി കെ മാത്യൂ, മാത്യൂ കരിമ്പന്നൂര്‍, റോബിന്‍ കെ ജോസ് എന്നിവരാണ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍.

പുതിയ നേതൃത്വത്തില്‍ സംഘടന കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതിന് ആഹ്വാനം ചെയ്ത യോഗത്തില്‍, കമ്മിറ്റി അംഗങ്ങളെ ഒരോ വിധത്തിലുള്ള ഉത്തരവാദിത്വം ഏല്‍പ്പിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്

കൂടുതല്‍ വിവരങ്ങള്‍ക്ക് 0894871183

Scroll To Top