Tuesday December 06, 2016
Latest Updates

ഗോള്‍വേയില്‍ മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നു

ഗോള്‍വേയില്‍ മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നു

ഗോള്‍വേ:പ്രവാസിമലയാളികളുടെ കുട്ടികള്‍ക്ക് മലയാളം ഭാഷ പരിജ്ഞാനം വളര്‍ത്തുന്നതിന്റെ ഭാഗമായി ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തില്‍ മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നു. കേരളസര്‍ക്കാരിന്റെ ‘മലയാളം മിഷന്‍’ പഠനപദ്ധതി അടിസ്ഥാനമാക്കിയുള്ള പഠനരീതിയാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ സൗകര്യാര്‍ത്ഥം ഗോള്‍വേ ഈസ്റ്റ് സൈഡിലും വെസ്റ്റ് സൈഡിലും പ്രത്യേകം ക്ലാസുകള്‍ സങ്കടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലയാളഭാഷയില്‍ പരിജ്ഞാനമുള്ളവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. മലയാളം ഭാഷാ പഠനത്തിന് ആവശ്യമായ പാഠപുസ്തകവും ബുക്കുകളും നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് ബുക്കുചെയ്യുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ നവംബര്‍ 30ന് മുമ്പായി ബന്ധപ്പെടുക്കുക
ജോര്‍ജ് : 0857649968
ജോസഫ് : 0877765728

Scroll To Top