Wednesday May 24, 2017
Latest Updates

ഘര്‍ വാപ്പാസി അയര്‍ലണ്ടിലേക്കും?

ഘര്‍ വാപ്പാസി അയര്‍ലണ്ടിലേക്കും?

ഡബ്ലിന്‍: ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാരിന് തലവേദന സൃഷ്ടിച്ച ഘര്‍ വാപ്പാസി അയര്‍ലണ്ടിലേക്കും?. ഇങ്ങനെ സംശയിക്കാന്‍ ന്യായമായ കാരണമുണ്ട്. കത്തോലിക്ക വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്ത 25 പേര്‍ വില്‍പ്പനയ്ക്ക് എന്ന് ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം പ്രത്യക്ഷപ്പെട്ടാല്‍ ആരായാലും സംശയിച്ചു  പോകും. 

ഐറിഷ് സഭയില്‍ പൌരോഹിത്യത്തിലേക്ക് കടന്നുവരുന്ന ആളുകളുടെ എണ്ണം കുറയുന്നതിന് പരിഹാരമായാണോ ഈ നടപടിയെന്നും ചിലര്‍ സംശയിച്ചു. എന്നാല്‍ സംഭവം ഇതൊന്നുമല്ല 25 കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകള്‍ വില്‍പ്പനയ്ക്ക് വച്ച ആള്‍ക്ക് സംഭവിച്ച അക്ഷര തെറ്റാണ് തെറ്റിദ്ധാരണ പരത്തിയത്. ഡണ്‍ഡീല്‍ ഡോട്ട് ഐഇ എന്ന വെബ്‌സൈറ്റിലാണ് സാധനങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ഓരോന്നിനും 15 യൂറോയാണ് വില.kon

Scroll To Top