Friday December 02, 2016
Latest Updates

‘ഘടകര്‍പ്പരന്‍മാര്‍’ നാടകത്തിന്റെ ടിക്കറ്റ് വില്പ്പന ആരംഭിച്ചു

‘ഘടകര്‍പ്പരന്‍മാര്‍’ നാടകത്തിന്റെ ടിക്കറ്റ് വില്പ്പന ആരംഭിച്ചു

ഡബ്ലിന്‍:’ഘടകര്‍പ്പരന്‍മാര്‍’ എന്ന നാട്ടരങ്ങ് നാടക സംഘത്തിന്‌ടെ ഈ വര്‍ഷത്തെ പുതിയ നാടകത്തിന്റെ ടിക്കറ്റ് വില്പ്പന ആരംഭിച്ചു. ഏപ്രില്‍ 18 ശനിയാഴ്ച്ച വൈകീട്ടു 6.30 ന് ഡബ്ലിന്‍ സിറ്റി സെന്റ്ററിലെ ആധുനിക സൗകര്യങ്ങളുള്ള ‘ലിബേര്‍ട്ടി ഹാള്‍ തിയേറ്ററില്‍ (SIPTU )ഒരേ സമയം രണ്ട് വേദികളിലായി അരങ്ങേറും 

5 വയസിനു മുകളിലുള്ള കട്ടികള്‍ക്ക് വേണ്ടി മറ്റൊരു ഹാളില്‍ എന്റര്‍റ്റൈന്‍മെന്റ് പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്. 
സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം കൊടുത്തിരിക്കുന്ന ഈ നാടകത്തില്‍ ഇരുപത്തഞ്ചോളം വരുന്ന കലാപ്രവര്‍ത്തകര്‍ അണിയറയിലും അരങ്ങത്തുമായി അണിനിരക്കുന്നു.താലായിലെ സ്‌പൈസ് ബസാറില്‍ റിഹേഴ്‌സല്‍ ക്യാമ്പ് തകൃതിയായി നടക്കുന്നു.

അധികാരമാണ് എവിടെയും പ്രശ്‌നം ,അധികാരക്കസേരയ്ക്ക് വേണ്ടിയുള്ള കളികള്‍ ലോകം ഉണ്ടായ കാലം മുതല്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വ്യക്തിയെക്കാളുപരി അധികാരസ്ഥാനത്തിനാണ് എല്ലാവരും വിലകല്പ്പിക്കുന്നത്.ഒരു വട്ടം ആ മധുരം നുണഞ്ഞാല്‍ പിന്നെ വീണ്ടും അത് നിലനിര്‍ത്താല്‍ ഏതു പാതകത്തിനും കൊള്ളയ്ക്കും കൂട്ടുനില്‍ക്കും.

രാജഭരണ കാലത്തിലുടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്ന ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നാടകകൃത്ത് എ. ശാന്തകുമാറാണ് .സംവിധാനം :ഷൈജു ലൈവ് ,സഹസംവിധാനം :ഉദയ് നൂറനാട് ,കലാസംവിധാനം :അജിത് കേശവനും റിസന്‍ ചുങ്കത്തും ,ശബ്ദവും വെളിച്ചവും ഷിബു കൊട്ടാരക്കരയും ശ്യാം ഇസാദും,നൃത്തം :സുജിത് ഗിരിജ .

അയര്‍ലണ്ടിലെ എല്ലാ കലാ സ്‌നേഹികളെയും സാദരം ക്ഷണിക്കുന്നതായി നാട്ടരങ്ങ് നാടകസംഘം അറിയിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഉദയ് നൂറനാട് :0863527577
ഷൈജു ലൈവ് :0879043501
പ്രിന്‍സ് അങ്കമാലി :0862349138GHD

Scroll To Top