Thursday December 08, 2016
Latest Updates

റഫറണ്ടം പാസാകും മുമ്പേ ഗേ വിദ്യാഭ്യാസ പരിപാടി,ഡബ്ലിനിലെ സ്‌കൂളിനെതിരെ മതസംഘത്തിന്റെ പരാതി

റഫറണ്ടം പാസാകും മുമ്പേ ഗേ വിദ്യാഭ്യാസ പരിപാടി,ഡബ്ലിനിലെ സ്‌കൂളിനെതിരെ മതസംഘത്തിന്റെ പരാതി

ഡബ്ലിന്‍:ഹിതപരിശോധനയ്ക്ക് മുന്നോടിയായി ഡബ്ലിനിലെ ഒരു സ്‌കൂളില്‍ എല്‍ ജി ബി റ്റി വീക്ക് എന്നപേരില്‍ നടത്തിയ ഗേ വിദ്യാഭ്യാസ പരിപാടിക്കെതിരെ വിവിധ മതപുരോഹിതന്‍മാരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ബോര്‍ഡിന് പരാതി നല്‍കി.
വെസ്റ്റ് ഡബ്ലിനിലെ കോളേസ്റ്റ് പോബല്‍ സെറ്റാന്റ സ്‌കൂളില്‍ കഴിഞ്ഞമാസം നടന്ന പരിപാടിയില്‍ ആശങ്കയറിയിച്ച് വിവിധ ക്രിസ്ത്യന്‍, മുസ്ലിം മതപുരോഹിതന്മാരുടെ നേതൃത്വത്തിലാണ് ഡബ്ലിനിലേയും ഡണ്‍ലേരിയിലെയും എജുകേഷന്‍ ആന്‍ഡ് ട്രെയിനിങ്ങ് ബോര്‍ഡുകള്‍ക്ക് സംയുക്ത പരാതിക്കത്ത് തയ്യാറാക്കി നല്‍കിയത്.
ആരോഗ്യ മന്ത്രി ലിയോ വരേദ്കര്‍ ഉദ്ഘാടനം ചെയ്ത എല്‍ ജി ബി ടി വീക്കില്‍ കുട്ടികള്‍ക്കായി വിവിധ പരിശീലനകളരികളായിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍ കുട്ടികള്‍ എല്‍ ജി ബി റ്റി റിബണ്‍ ധരിക്കുന്നതടക്കം തങ്ങള്‍ക്കിഷ്ടമല്ലാത്ത പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിക്കപ്പെട്ടതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

എല്ലാ വിഭാഗം കുട്ടികള്‍ക്കും സ്‌കൂളില്‍ തുല്യ പരിഗണന ഉറപ്പാക്കുന്നതിനായാണ് പരിപാടി നടത്തപ്പെട്ടതെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. രാഷ്ട്രീയമോ, ലൈംഗികതയോ പരിപാടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും, ആസന്നമായ ഹിതപരിശോധനയുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളിലെ 80 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പ്രതിനിധീകരിച്ചാണ് പരാതിയെന്ന് നിവേദക സംഘത്തിലുള്‍പ്പെട്ട 11 മതപുരോഹിതരുടെ സംഘം അറിയിച്ചു.

Scroll To Top