Monday December 11, 2017
Latest Updates

ജര്‍മനി:അംഗല മെര്‍ക്കല്‍ വീണ്ടും അധികാരത്തിലേക്ക്,എക്‌സിറ്റ് പോളില്‍ ഏറെ മുമ്പില്‍ 

ജര്‍മനി:അംഗല മെര്‍ക്കല്‍ വീണ്ടും അധികാരത്തിലേക്ക്,എക്‌സിറ്റ് പോളില്‍ ഏറെ മുമ്പില്‍ 

ബെര്‍ലിന്‍: ജര്‍മനിയില്‍ ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. അംഗല മെര്‍ക്കല്‍ ചരിത്രം കുറിക്കുമെന്ന് കണക്കാക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ജര്‍മന്‍ ജനത ആവേശത്തോടെയാണ് വോട്ടു രേഖപ്പെടുത്തിയത്. നാലാം തവണയും ജര്‍മനിയെ നയിക്കാന്‍ മെര്‍ക്കലിനെ തന്നെയാണ് വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുകയെന്ന് അഭിപ്രായ സര്‍വേകളെല്ലാം ഒരേസ്വരത്തില്‍ പറയുന്നു.

എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത് മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റിവ് ഗ്രൂപ്പ് 36 ശതമാനം വരെ വോട്ടു നേടി അധികാരത്തില്‍ എത്തുമെന്നാണ്.

21-ാം നൂറ്റാണ്ടിലെ ജര്‍മനിയുടെ അമ്മയായി പരിഗണിക്കപ്പെടുന്ന മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ വലിയ പ്രതീക്ഷയിലാണ്. ജര്‍മനിയുടെ വാതിലുകള്‍ അഭയാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുത്തും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ മെര്‍ക്കല്‍ ജര്‍മന്‍കാരെ സംബന്ധിച്ചിടത്തോളം മികച്ച ഭരണാധികാരിയാണ്.

രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കണമെങ്കില്‍ അവര്‍ക്ക് ഇനിയും അവസരം നല്‍കണമെന്ന് പൊതുജനാഭിപ്രായം ശക്തമാണ്. സ്വന്തം ജനതക്കിടയില്‍ ഇത്രത്തോളം വിശ്വാസ്യത നിലനിര്‍ത്താന്‍ സാധിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് യൂറോപ്പിലില്ല. 10 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ക്ക് തണലൊരുക്കി ദീര്‍ഘകാലം അധികാരത്തില്‍ തുടരാന്‍ മെര്‍ക്കലിനല്ലാതെ മറ്റൊരാള്‍ക്ക് കഴിയില്ലെന്നും രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മാര്‍ട്ടിന്‍ ഷൂള്‍സാണ് പ്രധാന എതിരാളി. മെര്‍ക്കലിന്റെ ജനസ്വാധീനത്തിനു മുന്നില്‍ അദ്ദേഹം അടിയറവുപറയുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അഭിപ്രായ സര്‍വേകള്‍ പ്രകാരം ഷൂള്‍സിന് 20 ശതമാനം പേരുടെ പിന്തുണയാണുള്ളത്. മെര്‍ക്കലിന്റെ അഭയാര്‍ത്ഥി നയങ്ങളെ ശക്തമായി എതിര്‍ക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യും ശക്തമായി രംഗത്തുണ്ട്.

ഇസ്ലാമിനെ കടന്നാക്രമിച്ചും കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് എ.എഫ്.ഡി വോട്ടു ചോദിച്ചിരുന്നത്. 12 ശതമാനം വോട്ടാണ് എ.എഫ്.ഡിക്ക് ലഭിക്കുകയെന്ന് അഭിപ്രായ സര്‍വേകളില്‍ പറയുന്നു.

പ്രധാന എതിരാളികളായ മാര്‍ട്ടിന്‍ ഷുള്‍സ് നയിക്കുന്ന മധ്യ ഇടതുകക്ഷി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ (എസ്.പി.ഡി.), മെര്‍ക്കലിന്റെ യാഥാസ്ഥിതിക കക്ഷി മുന്നണി (സി.ഡി.യു.-സി.എസ്.യു.) വന്‍വ്യത്യാസത്തില്‍ തോല്‍പ്പിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. മെര്‍ക്കലിന്റെ മുന്നണി 34-36 ശതമാനം വോട്ടുകളും എസ്.പി.ഡി. 21-23 ശതമാനം വോട്ടുകളും നേടുമെന്നാണ് പ്രവചനം.

തീവ്രവലതുകക്ഷി ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി.) ചരിത്രത്തിലാദ്യമായി പാര്‍ലമെന്റ് സീറ്റ് സ്വന്തമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

തിരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചയാവുന്നത് എ.എഫ്.ഡി.യുടെ മുന്നേറ്റമാണ്. ഇസ്ലാംവിരുദ്ധ, കുടിയേറ്റവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെക്കുന്ന എ.എഫ്.ഡി. 11 മുതല്‍ 13 വരെ ശതമാനം വോട്ടുകള്‍ നേടി മൂന്നാമത്തെ വലിയ കക്ഷിയാവുമെന്നാണ് വിലയിരുത്തല്‍. ‘യഥാര്‍ഥ നാസികള്‍’ എന്നാണ് ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മല്‍ ഗബ്രിയേല്‍ എ.എഫ്.ഡി.യെ വിശേഷിപ്പിച്ചത്. പാര്‍ട്ടിയുടെ അറുപതോളം അംഗങ്ങള്‍ പാര്‍ലമെന്റിലുണ്ടാകുമെന്നാണ് സര്‍വേഫലം

Scroll To Top