Saturday December 10, 2016
Latest Updates

ജര്‍മ്മനി അഭയാര്‍ഥികളെക്കൊണ്ട് പൊറുതി മുട്ടി, അതിര്‍ത്തിയില്‍ നിയന്ത്രണം 

ജര്‍മ്മനി അഭയാര്‍ഥികളെക്കൊണ്ട് പൊറുതി മുട്ടി, അതിര്‍ത്തിയില്‍ നിയന്ത്രണം 

മ്യൂണിച്ച് :റിക്കോര്‍ഡുകള്‍ ഭേദിച്ച അഭയാര്‍ഥി പ്രവാഹത്തില്‍ ശ്വാസം മുട്ടിയ ജര്‍മ്മനി ആസ്ട്രിയയുമായുള്ള അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു. ആസ്ട്രിയയില്‍ നിന്നുള്ള ട്രെയിനുകളും താത്ക്കാലികമായി നിര്‍ത്തി വെച്ചു. തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയയില്‍ ആസ്ട്രിയയുമായി പങ്കുവെക്കുന്ന അതിര്‍ത്തികള്‍ ജെര്‍മ്മനി ഒരാഴ്ചമുമ്പ് തുറന്നു കൊടുത്തതോടെ അഭയം തേടിയെത്തുന്നവരുടെ സംഖ്യ നിയന്ത്രണാതീതമായി വര്‍ദ്ധിക്കുകയായിരുന്നു. ഈ വഴിക്ക് രാജ്യത്ത് പ്രവേശിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം നേടുകയും, സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തി, മറ്റുള്ളവര്‍ രാജ്യത്ത് പ്രവേശിക്കുമ്പോഴുള്ള നടപടികള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയുമാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം. ഇതില്‍ നിയമപരമായി തെറ്റ് ഒന്നുമില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഹങ്കറിയുമായുള്ള തങ്ങളുടെ അതിര്‍ത്തിയില്‍ ആസ്ട്രിയ പുതിയ പരിശോധനകള്‍ ഏര്‍പ്പെടുത്തില്ല. 

യുദ്ധങ്ങളും പട്ടിണിയും കൊണ്ട് പൊറുതിമുട്ടുന്ന സിറിയയിലെ ജനങ്ങള്‍ പലായനം ചെയ്യുമ്പോള്‍ ആദ്യം ലക്ഷ്യമാക്കുന്നത് യൂറോപ്പിലെ ഏറ്റവും വലിപ്പമേറിയതും സമ്പന്നവുമായ രാജ്യമായ ജര്‍മ്മനിയാണ്. ശനിയാഴ്ചയും ഞായറാഴ്ച രാവിലെയും മാത്രം 16,000 അഭയാര്‍ത്ഥികളാണ് ജര്‍മ്മിയുടെ അതിര്‍ത്തിയിലെത്തിയത്. താരതമ്യേന ദരിദ്രമായ യൂറോപ്പിലെ തെക്കന്‍ രാജ്യങ്ങളായ ഗ്രീസിലും മറ്റും എത്തുന്ന അഭയാര്‍ഥികളും ലക്ഷ്യമാക്കുന്നത് ജര്‍മ്മനിയാണ്. 

യൂറോപ്യന്‍ യൂണിയനിലെ ആഭ്യന്തരമന്ത്രിമാരുടെ അടിയന്തര യോഗം കൂടാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് ജര്‍മ്മിയുടെ നടപടി. യൂണിയനിലെ ഓരോ രാജ്യവും നിശ്ചിത എണ്ണം അഭയാര്‍ഥികളെ വീതം പുനരധിവസിപ്പിക്കണം എന്ന യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തെ ചില രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജര്‍മ്മനിയുടെ നടപടി. മദ്ധ്യ യൂറോപ്പിലെ രാ്ജ്യങ്ങളാണ് ഇതിനെ പ്രധാനമായും എതിര്‍ക്കുന്നത്. 

Scroll To Top