Sunday December 11, 2016
Latest Updates

ജര്‍മിനിയില്‍ ഈ വര്‍ഷമെത്തിയത് പത്തു ലക്ഷം അഭയാര്‍ഥികള്‍ 

ജര്‍മിനിയില്‍ ഈ വര്‍ഷമെത്തിയത് പത്തു ലക്ഷം അഭയാര്‍ഥികള്‍ 

ബര്‍ലിന്‍ :ജര്‍മ്മനിയില്‍ 2015 തുടക്കം മുതല്‍ നവംബര്‍ വരെ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികളുടെ എണ്ണം 9,65,000ല്‍ എത്തി. രാജ്യം പ്രതീക്ഷിച്ചിരുന്നതിലേക്കാള്‍ വളരെ കൂടുതലാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്‌സീരി അറിയിച്ചു. 

നവംബറില്‍ മാത്രം 2,06,000 അഭയാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്.2015ല്‍ മൊത്തം 8,00,000 അഭയാര്‍ഥികള്‍ എത്തുമെന്നാണ് ഓഗസ്റ്റ് മാസത്തില്‍ കണക്കാക്കിയിരുന്നത്.എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ടര്‍ക്കി, ഗ്രീസ് ബാല്‍ക്കന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ജര്‍മനിയിലേക്ക് അഭയാര്‍ഥികളുടെ ഒഴുക്കായിരുന്നു. അഭയാര്‍ഥികളുടെ വരവ് ഗണ്യമായി കൂടിയതോടെ താമസം ഒരുക്കുന്നതിനും അപേക്ഷകള്‍ പരിഗണിക്കുന്നതിനുമായി മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായം തേടേണ്ട സാഹചര്യമാണിപ്പോള്‍. കഴിഞ്ഞ മാസം 35,422 അപേക്ഷകള്‍ പരിഗണിക്കാതെ മാറ്റിവച്ചത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. 

ഏതാനും ആഴ്ചകളായി ജര്‍മ്മനിയിലേക്ക് എത്തുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടായി.പ്രതിദിനം 2,000 മുതല്‍ 3,000 അഭയാര്‍ഥികള്‍ മാത്രമേ എത്തുന്നുള്ളൂ.മൂന്‍ മാസങ്ങളില്‍ പ്രതിദിനം 8,000 മുതല്‍ 10,000 പേര്‍ വരെ എത്തിയിരുന്നു.മെഡിറ്ററേനിയന്‍ കടലിലെ പ്രതികൂല കാവസ്ഥയും ഗ്രീസിലേക്ക് അഭയാര്‍ഥികള്‍ കടക്കുന്നതിന് ടര്‍ക്കി വിലക്കേര്‍പ്പെടുത്തിയതുമാണ് അപ്രതീക്ഷിതമായി അഭയാര്‍ഥികളുടെ വരവ് കുറയാന്‍ കാരണം. 

പുതിയതായി എത്തിയവര്‍ ഒന്നിലധികം തവണ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും ജര്‍മ്മനിയില്‍ എത്തിയതിനു ശേഷം മറ്റു രാജ്യങ്ങളിലേക്ക് എത്ര പേര്‍ പോയിട്ടുണ്ടെന്നും കണക്കാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.














Scroll To Top