Thursday May 25, 2017
Latest Updates

ബാഴ്‌സിലോണിയായിലെ പെണ്‍കുട്ടിയെ കൈവിടാതെ മരണം ! 

ബാഴ്‌സിലോണിയായിലെ പെണ്‍കുട്ടിയെ കൈവിടാതെ മരണം ! 

പാരിസ്സ് :പാസ്‌പോര്‍ട്ട് മറന്നിട്ടും വിമാനം നഷ്ടപ്പെടാതിരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തേടിയെത്തിയത് മരണം. ഫ്രാന്‍സില്‍ ഇന്നലെയുണ്ടായ വിമാനാപകടത്തിലാണ് 15 സുഹൃത്തുക്കള്‍ക്കൊപ്പം ഈ പെണ്‍കുട്ടിയും യാത്രയായത്. തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്‌സ് മലനിരകളില്‍ ജര്‍മന്‍ വിമാനം തകര്‍ന്നുവീണ് മരിച്ച 150 യാത്രക്കാരില്‍ ഈ പെണ്‍കുട്ടിയും 15 സുഹൃത്തുക്കളും ഉള്‍പ്പെടും.

വിമാനത്തില്‍ യാത്ര തിരിക്കാന്‍ പുറപ്പെട്ടുകഴിഞ്ഞാണ് പാസ്‌പോര്‍ട്ട് വീട്ടില്‍ മറന്നുവെച്ച കാര്യം പെണ്‍കുട്ടിയറിയുന്നത്.ഫ്‌ലൈറ്റ് വൈകുമെന്നതിനാല്‍ കൂടെയുണ്ടായിരുന്നവര്‍ വാഹനത്തില്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പോയി എന്നാല്‍ യാത്ര മുടങ്ങാതിരിക്കാന്‍ ഇവരുടെ ഹോസ്റ്റ് ഫാമിലിയിലെ അംഗങ്ങള്‍ സഹായിച്ചു.താമസസ്ഥലത്ത് തിരികെയെത്തിയ പെണ്‍കുട്ടിയെ ഇവര്‍ പാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. വിധിക്കായി കാത്തുനിന്നപോലെ വിമാനവും അവിടെയുണ്ടായിരുന്നു. 

15നും 16നും ഇടയില്‍ പ്രായമുള്ള 15അംഗ വിദ്യാര്‍ത്ഥി സംഘം സ്‌പെയിനില്‍ ഭാഷാ പഠനയാത്രയുടെ ഭാഗമായാണ് സ്‌പെയിനിലെത്തിയത്. രണ്ട് അധ്യാപകരും ഇവരോടൊപ്പമുണ്ടായിരുന്നു. ജര്‍മനിയിലെ ഡുസെല്‍ഡോര്‍ഫിലുള്ള ജോസഫ് കോയിനിങ് ജിംനേഷ്യം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.


Scroll To Top