Monday December 05, 2016
Latest Updates

ജര്‍മന്‍ വിങ്‌സ് ദുരന്തം:വിമാനകമ്പനികള്‍ സുരക്ഷ ശക്തമാക്കുന്നു 

ജര്‍മന്‍ വിങ്‌സ് ദുരന്തം:വിമാനകമ്പനികള്‍ സുരക്ഷ ശക്തമാക്കുന്നു 

ഡബ്ലിന്‍ :ജര്‍മന്‍ വിങ്‌സ് വിമാന ദുരന്തത്തിന്റെ പശ്ചാതലത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുമായി വിമാനകമ്പനികള്‍. യാത്രയിലുടനീളം എല്ലാ സമയത്തും രണ്ട് പൈലറ്റുമാര്‍ കോക്പിറ്റില്‍ ഉണ്ടായിരിക്കണമെന്ന് എയര്‍ ലിംഗ്‌സും റെയിനെയറും തീരുമാനിച്ചു. പൈലറ്റ് കോക്പിറ്റില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് സഹപൈലറ്റ് മനപ്പൂര്‍വ്വം വിമാനം തകര്‍ത്തതിനാലാണ് ജര്‍മന്‍വിങ്‌സ് ദുരന്തമുണ്ടാക്കിയതെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഫ്രഞ്ച് ആല്‍പ്‌സിലുണ്ടായ വിമാന ദുരന്തത്തില്‍ 144 യാത്രക്കാരടക്കം 150 പേര്‍ മരിച്ചിരുന്നു. കോക്പിറ്റില്‍ നിന്നും പൈലറ്റ് പുറത്തുപോയ സമയം സഹപൈലറ്റ് വിമാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ താഴേയ്ക്ക് കുതിക്കുകയായിരുന്നെന്ന് വിമാനത്തിന്റെ ബ്ലാക്‌ബോക്‌സില്‍ നിന്നുള്ള വിവരങ്ങളില്‍ നിന്നും കണ്ടെത്താനായതായി ഫ്രഞ്ച് പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയിരുന്നു.

കോക്പിറ്റില്‍ നിന്ന് ഏതെങ്കിലും ഒരു പൈലറ്റിന് പുറത്ത്‌പോകണമെന്നുണ്ടെങ്കില്‍ ക്യാബിന്‍ ക്രൂവിലെ ഒരംഗത്തെ കോക്പിറ്റിനുള്ളിലാക്കണമെന്ന് തങ്ങളുടെ വിമാനങ്ങള്‍ക്ക്അയര്‍ ലിങ്കസ് നിര്‍ദേശം നല്‍കി. പൈലറ്റിനും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും കോക്പിറ്റിന്റെ ഡോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് പരിശീലനം നല്‍കാറുണ്ട്. കോക്പിറ്റില്‍ എല്ലാഴ്‌പ്പോയും രണ്ടാളുകള്‍ വേണമെന്ന് റിയാന്‍ എയറും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പൈലറ്റ് ബാത്തറൂമില്‍ പോകുകയാണെങ്കില്‍ ക്യാബിന്‍ ക്രൂ സൂപ്പര്‍വൈസര്‍ കോക്പിറ്റില്‍ ഇരിക്കണം. ബ്രിട്ടീഷ് വിമനകമ്പനിയായ ഈസി ജെറ്റും തങ്ങളുടെ വിമാനങ്ങളില്‍ ഇത്തരം സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കും. ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ മിക്ക എയര്‍ലൈന്‍ കമ്പനികളും ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തിയിട്ടുണ്ട്.

Scroll To Top