Friday December 09, 2016
Latest Updates

ഇന്ത്യയിലെ പീഡനവിവാദങ്ങള്‍:യൂറോപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു 

ഇന്ത്യയിലെ പീഡനവിവാദങ്ങള്‍:യൂറോപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു 

ഡബ്ലിന്‍ :ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളും ബലാത്സംഗങ്ങളും ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിനയാകുന്നതായി വാര്‍ത്തകള്‍. ജര്‍മ്മന്‍ സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥിക്ക് ഇന്ത്യയിലെ ബലാത്സംഗ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവേശം നിഷേധിച്ചു. ആണ്‍കുട്ടിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇന്റേണ്‍ഷിപ്പിന് പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് ലീപ്‌സിഗ് സര്‍വ്വകലാശാല പ്രഫസര്‍ വ്യക്തമാക്കുന്ന മെയിലുകള്‍ പുറത്തുവന്നു. 

ഇമെയിലില്‍ നിന്നും ലഭിക്കുന്ന വിവരപ്രകാരം ലീപ്‌സിഗ് സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിലുള്ള ആനെറ്റ് ബാക് സികിന്‍ജെറാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അവസരം നിഷേധിച്ചിരിക്കുന്നത്.germi 

ഇന്റേണ്‍ഷിപ്പുകള്‍ക്കായി ഇന്ത്യന്‍ ആണ്‍കുട്ടികള്‍ക്ക് അവസരം നല്‍കാറില്ലെന്ന് മെയിലില്‍ പ്രഫസര്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ബലാത്സംഗ പ്രശ്‌നങ്ങളെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. അത് അംഗീകരിക്കാന്‍ കഴിയില്ല. എന്റെ സംഘത്തില്‍ നിരവധി പെണ്‍കുട്ടികളുണ്ട്. അതിനാല്‍ തന്നെ അത്തരം മനോഭാവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പ്രഫസര്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ബലാത്സംഗങ്ങളെ കുറിച്ചുള്ള പൊതുധാരണ മാത്രമാണ് അതെന്ന് വിദ്യാര്‍ത്ഥി വീണ്ടും മെയില്‍ അയച്ചപ്പോള്‍ അങ്ങനെയായിരിക്കാമെന്നും എന്നാല്‍ ബലാത്സംഗങ്ങള്‍ക്ക് മാറ്റമൊന്നുമില്ലെന്നും പ്രഫസര്‍ പറയുന്നു.

ഇക്കാരണങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ആണ്‍കുട്ടികള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് നിരവധി വനിത പ്രഫസര്‍മാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രഫസര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സമൂഹത്തെ മാറ്റാനോ സ്വാധീനിക്കാനോ തങ്ങള്‍ക്ക് കഴിയില്ലെങ്കിലും അതിന്റെ പരിണിതഫലങ്ങള്‍ യൂറോപ്പില്‍ കാണിക്കാന്‍ കഴിയുമെന്നും മെയിലില്‍ പറയുന്നു.

ഇതേസമയം നടപടി വിവാദമായതോടെ താന്‍ ഇന്റേണ്‍ഷിപ്പ് നിഷേധിച്ചിട്ടില്ലെന്ന് പ്രൊഫസര്‍ ആനെറ്റ് ബാക്ക് പ്രതികരിച്ചു. ഇമെയിലിലെ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ പുരുഷന്‍മാരോട് തനിക്ക് എതിര്‍പ്പൊന്നുമില്ല. മുന്‍കാലത്ത് താന്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷല്‍ നല്‍കിയിട്ടുണ്ടെന്നും തന്റെ ലാബില്‍ പ്രവേശനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ അപേക്ഷ മടക്കിയതെന്നും അവര്‍ പറഞ്ഞു.ger ra

Scroll To Top