Thursday December 08, 2016
Latest Updates

ജര്‍മ്മിനിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ യുവതിയെയും മകളെയും സര്‍ക്കാര്‍ ഇടപെട്ട് തിരികെയെത്തിച്ചു

ജര്‍മ്മിനിയില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ യുവതിയെയും മകളെയും സര്‍ക്കാര്‍ ഇടപെട്ട് തിരികെയെത്തിച്ചു

ന്യൂഡല്‍ഹി: ജര്‍മ്മനിയിലെ കുടുങ്ങിപ്പോയ ഇന്ത്യന്‍ വനിതയേയും അവരുടെ മകളേയും ഇന്ത്യയിലെത്തിച്ചു. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിനിയായ ഗുര്‍പ്രീത് എന്ന യുവതിക്കും അവരുടെ എട്ട് വയസുകാരിയായ മകള്‍ക്കുമാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്താന്‍ വഴിയൊരുങ്ങിയത്.
ഫിബ്രവരി 2ന് ഗുര്‍പ്രീത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. താന്‍ ജര്‍മനിയില്‍ തടവിലാണെന്നും തന്നെ രക്ഷിക്കാന്‍ സഹായിക്കണമെന്നും അവര്‍ വീഡിയോയിലൂടെ ഇന്ത്യന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. ഗുര്‍പ്രീതിന്റെ വീഡിയോ അവരുടെ മാതാപിതാക്കള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഗുര്‍പ്രീതിനെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ എത്തിക്കണമെന്ന് ജര്‍മന്‍ അംബാസിഡറോടും ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോടും സുഷമാ സ്വരാജ് നിര്‍ദേശിച്ചു.
മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ച ജര്‍മ്മനിയിലെ ഇന്ത്യന്‍ എബംസി ഉദ്യോഗസ്ഥര്‍ ഗുര്‍പ്രീതിനേയും മകളേയും കണ്ടെത്തി ഇന്ത്യന്‍ എബംസിയില്‍ കൊണ്ടു വന്നു.
ഗുര്‍പ്രീതിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച ജര്‍മ്മന്‍ അംബാസിഡര്‍ ഗുര്‍ജീദ് സിംഗിനേയും , ഫ്രാങ്ക്ഫുര്‍ട്ടിലെ കൗണ്‍സില്‍ ജനറല്‍ രവീഷ് കുമാറിനേയും മന്ത്രി ട്വിറ്ററിലൂടെ അനുമോദിച്ചു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് ജര്‍മ്മനിയില്‍ തടവിലാക്കുകയായിരുന്നുവെന്ന് ഗുര്‍പ്രീത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ കാണാം..

.

Scroll To Top