Friday January 20, 2017
Latest Updates

മൃഗശാല തകര്‍ന്ന് മൃഗങ്ങള്‍ തെരുവില്‍,ജോര്‍ജിയായില്‍ ഭീകരാവസ്ഥ

മൃഗശാല തകര്‍ന്ന് മൃഗങ്ങള്‍ തെരുവില്‍,ജോര്‍ജിയായില്‍ ഭീകരാവസ്ഥ

ബിലിസി(ജോര്‍ജിയ)കനത്ത മഴയില്‍ ജോര്‍ജിയന്‍ തലസ്ഥാനമായ ബിലിസിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൃഗശാല തകര്‍ന്ന് വന്യമൃഗങ്ങള്‍ രക്ഷപ്പെട്ടു. സിംഹം, കടുവ, ഹിപ്പപൊട്ടാമസ്,കരടി, ചെന്നായകള്‍ തുടങ്ങി അനേകം മൃഗങ്ങളാണ് രക്ഷപ്പെട്ടത്. മൃഗങ്ങളുടെ ആക്രമണത്തില്‍ മൂന്ന് മൃഗശാലാ ജീവനക്കാരുള്‍പ്പെടെ എട്ട് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

തെരുവില്‍ കണ്ടെത്തിയ ഒരു ഹിപ്പപൊട്ടാമസിനെ അധികൃതര്‍ മയക്കുവെടിവച്ച് വീഴ്ത്തി. രക്ഷപ്പെട്ടവയില്‍ ചിലതിനെ പിടികൂടിയിട്ടുണ്ട്. പക്ഷെ എത്ര മൃഗങ്ങള്‍ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടു എന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ല. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് അധികൃതര്‍ പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍ കഴിഞ്ഞ മാസം
കടുവയുടെ ആക്രമണത്തില്‍ ഒരു കൈ നഷ്ടമായ മൃഗശാലാ സൂക്ഷിപ്പുകാരന്‍ ഗുലികൊ ചിറ്റാഡ്‌സെയാണെന്ന് അധികൃതര്‍ അറിയിച്ചു.

എട്ടുപേര്‍ മരിച്ചതായും പത്തുപേരെ കാണാതായതായും സ്ഥിരീകരിച്ചതായി സിറ്റി മേയര്‍ ഡേവിഡ് നര്‍മാണിയ മാധ്യമങ്ങളോട് പറഞ്ഞു.ശനിയാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച കനത്തമഴയില്‍ നഗരത്തിലെ ചെറിയ തോട് വലിയ നദിയായി മാറി
കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകള്‍ വെളളത്തിനിടയിലാണ്. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടുവിട്ടിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.Georgia Floodinghippo2hippo



Scroll To Top