Wednesday December 07, 2016
Latest Updates

ജനറിക്ക് മരുന്നുകള്‍ക്ക് ഇരട്ടി വില,കുത്തകകള്‍ക്ക് എച്ച്എസ്ഇ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം 

ജനറിക്ക് മരുന്നുകള്‍ക്ക് ഇരട്ടി വില,കുത്തകകള്‍ക്ക് എച്ച്എസ്ഇ കൂട്ടുനില്‍ക്കുന്നതായി ആക്ഷേപം 

ഡബ്ലിന്‍: എച്ച്എസ്ഇയില്‍ ജനറിക്ക് മരുന്നുകള്‍ക്ക് ഇരട്ടി വില ഈടാക്കുന്നതായി പരാതിയുയര്‍ന്നു . ബ്രിട്ടന്റെ എന്‍എച്ച്എസിനെ അപേക്ഷിച്ച് എച്ച്എസ്ഇയില്‍ അവശ്യ മരുന്നുകള്‍ക്ക് 27 ഇരട്ടി വില കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.

ഡിമെന്‍ഷ്യ, ക്യാന്‍സര്‍, ആസ്മ, കൊള സ്‌ട്രോള്‍, മാനസികരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ക്ക് ബ്രിട്ടനെ അപേക്ഷിച്ച് വളരെയധികം വില കൂടുതലാണ്.പതിവായി ഉപയോഗിക്കപ്പെടുന്ന 20 ഓളം മരുന്നുകള്‍ക്ക് എച്ച്എസ്ഇ റഫറന്‍സ് പ്രൈസ് നിശ്ചയിച്ച ശേഷവും ഉയര്‍ന്ന നിരക്കില്‍ വില ഈടാക്കുന്നുവെന്നാണ് പരാതി. 

പതിവായി രോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ വില നിശ്ചയിച്ച് കഴിഞ്ഞ വര്‍ഷമാണ് നിയമ നിര്‍മ്മാണം നടത്തിയത് എന്നാല്‍ അതിനു ശേഷവും ഉയര്‍ന്ന നിരക്കില്‍ വില ഈടാക്കുന്നുവെന്നാണ് പരാതി.സാധാരണ മരുന്നുകളുടെ അതെ ഗുണനിലവാരമുള്ള പകര സംവിധാനമാണ് ജനറിക്ക് മരുന്നുകള്‍.

മരുന്ന് കമ്പനിക്കാരുടെ കൊള്ള ലാഭത്തെ ഭയന്ന് അയര്‍ലണ്ടിലെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ജനറിക്ക് മരുന്നുകളിലേയ്ക്ക് മാറിയിട്ടുണ്ട്.ഇത് കണക്കിലെടുത്ത് ജനറിക്ക് മരുന്ന് മേഖലയെ തകര്‍ക്കാന്‍ കുത്തക മരുന്ന് കമ്പനികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എച്ച് എസ് ഇ കൂട്ടുനില്‍ക്കുകയാണെന്നാണ് ആരോപണം

Scroll To Top