Friday December 02, 2016
Latest Updates

അച്ഛന്റെ പ്രായം, ജീവിതരീതി എന്നിവ കുട്ടികള്‍ക്ക് ജനനവൈകല്യം ഉണ്ടാക്കുമെന്ന് കണ്ടെത്തല്‍

അച്ഛന്റെ പ്രായം, ജീവിതരീതി എന്നിവ കുട്ടികള്‍ക്ക് ജനനവൈകല്യം ഉണ്ടാക്കുമെന്ന് കണ്ടെത്തല്‍

ച്ഛന്റെ പ്രായം, മദ്യത്തിന്റെ ഉപഭോഗം, പരിസ്ഥിതി എന്നിവയെല്ലാം ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തല്‍. ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. ഇത്തരം വൈകല്യങ്ങളില്‍ തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് കൈമാറാമെന്ന ആശങ്കയും ഗവേഷകര്‍ പങ്കുവച്ചു.

അമ്മയുടെ പ്രായം, ആരോഗ്യം എന്നിവയെല്ലാം ഗര്‍ഭസ്ഥശിശുവിനെ ബാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അച്ഛനെപ്പറ്റിയുള്ള വിവരങ്ങളില്‍ പലതും പുതിയതാണ്. ഒരാളുടെ ജീനിനെ നിയന്ത്രിക്കുന്ന മോളിക്യൂളുകളില്‍ മാറ്റമുണ്ടാക്കാന്‍ ജീവിതശൈലിക്ക് കഴിയും. ഇത്തരം മാറ്റങ്ങള്‍ ജീന്‍ വഴി അയാളുടെ കുഞ്ഞിലേയ്ക്കും, ആ കുഞ്ഞിലൂടെ വരുന്ന തലമുറയിലേയ്ക്കും എത്തുന്നു എന്നാണ് പഠനം പറയുന്നത്.

ഉദാഹരണമായി അമ്മ ഒരിക്കലും മദ്യപിച്ചിട്ടില്ലെങ്കില്‍പ്പോലും ഒരു നവജാതശിശുവില്‍ ഫീറ്റല്‍ ആല്‍ക്കഹോള്‍ സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗം കണ്ടെത്തുകയേക്കാം. ഇതിന്റെ കാരണം കുഞ്ഞിന്റെ അച്ഛനം അമിത മദ്യപാനമാണ്. ഈ രോഗം പിടിപെടുന്ന 75% കുഞ്ഞുങ്ങളുടെയും അച്ഛന്മാര്‍ സ്ഥിരമായി മദ്യപിക്കുന്നവരാണ് എന്നും ഗവേഷകയായ ജോന കിട്‌ലിന്‍സ്‌ക പറയുന്നു.

ഗവേഷണത്തിലെ മറ്റ് കണ്ടെത്തലുകള്‍ ഇവ:
1. അച്ഛന് പ്രായം കുറവാണെങ്കില്‍ കുട്ടിക്ക് സ്‌കിസോഫ്രീനിയ, ഓട്ടിസം, മറ്റ് ജനന വൈകല്യങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

2. കൗമാരമെത്തുന്നതിന് മുമ്പ് ഡയറ്റ് ശീലിച്ചവരുടെ കുഞ്ഞുങ്ങള്‍ക്ക് കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവായിരിക്കും.

3. പൊണ്ണത്തടിയുള്ള പുരുഷന്റെ കുഞ്ഞുങ്ങളില്‍ പ്രമേഹം, പൊണ്ണത്തടി, ബ്രെയിന്‍ ക്യാന്‍സര്‍ എന്നിവയ്ക്ക് സാധ്യത.

4. അച്ഛന് മാനസിക വൈകല്യങ്ങളുണ്ടെങ്കില്‍ അത് കുഞ്ഞുങ്ങളില്‍ സ്വഭാവവൈകല്യങ്ങള്‍ക്ക് കാരണമാകും.

5. മദ്യം സ്ഥിരമായി ഉപയോഗിക്കുന്നയാളുടെ കുഞ്ഞിന് ഭാരക്കുറവ്, തലച്ചോറിന്റെ വലിപ്പക്കുറവ്, കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാനുള്ള ശേഷിക്കുറവ് എന്നിവയുണ്ടാകാം.

പഠനം ഭാവിയില്‍ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

Scroll To Top