Saturday May 27, 2017
Latest Updates

അയര്‍ലണ്ട് പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്നു,സിന്‍ ഫിന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് 45 ശതമാനം പേര്‍

അയര്‍ലണ്ട് പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്നു,സിന്‍ ഫിന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് 45 ശതമാനം പേര്‍

ഡബ്ലിന്‍: അടുത്ത പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ രാജ്യത്ത് പുരോഗമിക്കുന്നു.മോര്‍ട്ട്‌ഗേജ് നിയമ ഭേദഗതിയടക്കമുള്ള പരിഷ്‌കാര നടപടികള്‍ മുന്‍ തീരുമാനത്തില്‍ നിന്നും ലഘുവാക്കി നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത് അടുത്ത പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്.പ്രോപ്പര്‍ട്ടി ചാര്‍ജ് നടപ്പാക്കലിനു പിന്നാലെ വാട്ടര്‍ ചാര്‍ജ് പ്രഖ്യാപനവും കൂടി വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ‘പുലിവാല്’ പിടിച്ച എന്ടാ കെന്നി സര്‍ക്കാര്‍ ഇപ്പോള്‍ ഊരാക്കുടുക്കില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്.

അടുത്ത ഒരു വര്‍ഷം ഒട്ടേറെ ലാഭകരമായ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കാമെന്നു ഉറപ്പാണ്.അറുനൂറു യൂറോ വരെ പ്രഖ്യാപിച്ച ജല നിരക്ക് നൂറില്‍ താഴെയാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞ സര്‍ക്കാര്‍ അതിനിയും കുറയ്ക്കാനോ ,തല്ക്കാലം ഇലക്ഷന്‍ വരെ മാറ്റി വെയ്ക്കണോ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

അതെ സമയം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിയായ സിന്‍ ഫിന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് ഒരു ഐറിഷ് മാധ്യമം നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും പ്രതീകരിച്ചു.ഇത് സംബന്ധിച്ച് നടന്ന ഒരു സര്‍വേയില്‍ വോട്ട് രേഖപ്പെടുത്തിയ 12194 പേരും (45 ശതമാനം) സിന്‍ ഫിന്നിന് വോട്ട് ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം 44 ശതമാനം പേര്‍ അഥവാ 11807 പേര്‍ സിന്‍ ഫിന് വോട്ട് ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ടു. 6 ശതമാനം പേര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. 4 ശതമാനം പേര്‍ അറിയില്ലെന്ന് അഭിപ്രായപ്പെട്ടു.

ലോക്കല്‍ ഇലക്ഷനില്‍ സിന്‍ ഫിനിനു അനുകൂലമായി വന്‍തരംഗം അനുഭവപ്പെട്ടിരുന്നു.എന്നാല്‍ അപ്പോള്‍ മുന്നേറിയ സ്ഥലങ്ങളില്‍ പോലും പാര്‍ലമെന്റിലെയ്ക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ സിന്‍ഫിന്‍ ബഹുദൂരം പിറകിലായിരുന്നു.

അടുത്ത 69 ആഴ്ചകള്‍ക്കകം തെരഞ്ഞെടുപ്പ് നടക്കുമെന്ന് ലേബര്‍ ലീഡര്‍ കൂടിയായ ഉപ പ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ വ്യക്തമാക്കിയിരുന്നു.കൃത്യമായി പറഞ്ഞാല്‍ 2016 മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ജോണ്‍ ബര്‍ട്ടന്‍ വെളിപ്പെടുത്തി. ഗാല്‍വെയില്‍ പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബര്‍ട്ടന്‍. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് അടുത്ത് കൊണ്ടിരിക്കെ കുറഞ്ഞ സമയത്തിനകം കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ടെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. 

Scroll To Top