Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ പൊതു തെരഞ്ഞെടുപ്പ് 2016 ഫെബ്രുവരിയില്‍ നടന്നേക്കും

അയര്‍ലണ്ടില്‍ പൊതു തെരഞ്ഞെടുപ്പ് 2016 ഫെബ്രുവരിയില്‍ നടന്നേക്കും

 ഡബ്ലിന്‍:അയര്‍ലണ്ടില്‍ പൊതൂതെരഞ്ഞെടുപ്പ് 2016 ഫെബ്രുവരിയില്‍ നടന്നേക്കും. നാളെ ചേരുന്ന ഫിനഗേല്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.ഫിനഗേല്‍ പാര്‍ട്ടിയുടെ ഈ സര്‍ക്കാരിന്റെ ഭരണകാലത്തെ അവസാന നാഷണല്‍ കോണ്‍ഫ്രന്‍സ് 2016 ജനുവരി 22,23 തീയതികളില്‍ ഡബ്ലിനില്‍ നടത്താന്‍ പാര്‍ട്ടി ലീഡര്‍ എന്റാ കെന്നി പ്രധിനിധികളോട് ശിപാര്‍ശ ചെയ്തിരുന്നു.ഇതിന്മേലാണ് ഞായറാഴച്ച ചേരുന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് തീരുമാനമെടുക്കുക.

അടുത്ത ജനുവരിയിലെ ഫിനഗേലിന്റെ നാഷണല്‍ കോണ്‍ഫ്രന്‍സ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുപ്പ് നടത്താനാണ് ഭരണകക്ഷിയുടെ തീരുമാനം എന്നറിയുന്നു.

തെരഞ്ഞെടുപ്പിനായി ഒരുങ്ങി കഴിഞ്ഞെന്നും വലിയ തെരഞ്ഞെടുപ്പ് ക്യാമ്പയിനാണ് ഫിനഗേല്‍ ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുളള അടിസ്ഥാനപരമായ കാര്യങ്ങള്‍ ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിവുളള വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ഫിനഗേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന വാര്‍ത്ത പരന്നതോടെ ഈ ഞായറാഴ്ച്ച ചേരുന്ന ഫിനഗേല്‍ പാര്‍ട്ടിയുടെ നാഷണല്‍ എകസിക്യൂട്ടിലേക്ക് എല്ലാവരും ഉറ്റുനോക്കുകയാണ്.

ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് കൂടുതല്‍ അംഗങ്ങളുടെ പിന്തുണയുളളതായാണ് പാര്‍ട്ടി രഹസ്യവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉടന്‍ വരാനിരിക്കുന്ന ബജറ്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ളതാവാനാണ് സാദ്ധ്യത.

Scroll To Top