Wednesday December 07, 2016
Latest Updates

ലീമറിക്കിലെ സമത്വ പരിഷ്‌ക്കാരം ടോയ്‌ലറ്റ്കളില്‍ നിന്നും!

ലീമറിക്കിലെ സമത്വ പരിഷ്‌ക്കാരം ടോയ്‌ലറ്റ്കളില്‍ നിന്നും!

ലീമറിക്ക്: സ്ത്രീ പുരുഷ സമത്വം ടോയ്‌ലറ്റുകളില്‍ നിന്നും എന്ന പുതിയ സന്ദേശവുമായി സ്ത്രീയുടെയും പുരുഷന്റേയും ചിത്രങ്ങളുള്ള സൈന്‍ബോര്‍ഡുകള്‍ യൂണിവേഴ്‌സിറ്റി ഓഫ് ലിമിറിക്കിലെ ടോയ്‌ലറ്റുകള്‍ക്ക് മുന്നില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ പോകുന്നു. 

ആണും പെണ്ണും എന്ന വിവേചനമില്ലാതെ ആര്‍ക്കും യൂണിവേഴ്‌സിറ്റിയിലെ ഏത് റെസ്റ്റ് റൂമുകളും ഇനി ഉപയോഗിക്കാം എന്നാണ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍ന്റ്‌സ് യൂണിയന്റെ തീരുമാനം. 

ഈ തീരുമാനം വളരെ അവേശത്തോടെ സ്വീകരിക്കപ്പെട്ടു എന്നും ആക്ഷേപങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്.

എന്നാലും ഇതിത്ര കടന്ന കൈയ്യായി പോയി എന്ന് അഭിപ്രായപ്പെട്ടത് ചില ദോഷൈകദൃഷ്ടികള്‍ മാത്രമാണത്രേ

Scroll To Top