Thursday December 08, 2016
Latest Updates

മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പുതിയ പൗരന്മാരുടെ മേല്‍വിലാസം പുറത്തായ സംഭവം:മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡ്

മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പുതിയ പൗരന്മാരുടെ മേല്‍വിലാസം പുറത്തായ സംഭവം:മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡ്

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുതിയതായി പൌരത്വം സ്വീകരിച്ചവരുടെ പൂര്‍ണ്ണമേല്‍വിലാസം ഉള്‍പ്പെടെ ഓണ്‍ലൈനില്‍ ലഭ്യമായ സംഭവത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് ജസ്റ്റീസ് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡ് വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യവും ഇത് വഴി ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമെന്ന് മന്ത്രി പറഞ്ഞു.

ഐറിഷ് സര്‍ക്കാര്‍ ഗസറ്റിലാണ് മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പുതിയ പൌരന്മാരുടെ പൂര്‍ണ്ണമായ മേല്‍വിലാസം പ്രസിദ്ധം ചെയ്തത്.നേരത്തെ മുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സാധാരണ ചട്ടമാണിത് എങ്കിലും അടുത്തയിടെയാണ് ഇത് ചര്‍ച്ചാവിഷയമായത്.
അഡ്രസ് ദുരുപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവ പരസ്യപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് മൈഗ്രന്റ് റൈറ്റ് കൌണ്‍സില്‍ ഉള്‍പ്പെടയുള്ള നിരവധി സംഘടനകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്,25,000 ത്തില്‍ അധികം പേരുടെ മേല്‍വിലാസമാണ് ഏവര്‍ക്കും ലഭ്യമാക്കും വിധം പുറത്തു വിട്ടിരിക്കുന്നത്.

സ്വകാര്യതയ്ക്കുംഡാറ്റാ പ്രൊട്ടക്ഷന്‍ നിയമത്തിനും എതിരെയുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് കുടിയേറ്റക്കാരുടെ സംഘടനകളുടെ ആരോപണം. 

എന്നാല്‍ 1956 ലെ സിറ്റിസണ്‍ഷിപ് ആക്റ്റ് അനുസരിച്ച് പുതിയ പൌരന്മാരുടെ വിവരങ്ങള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കേണ്ടത് നിയമപ്രകാരമാണെന്ന് നാച്ചറലൈസേഷന്‍ വകുപ്പ് വിശദീകരിക്കുന്നു. 

Scroll To Top