Saturday December 10, 2016
Latest Updates

സ്വവര്‍ഗാനുരാഗികളുടെ ഡബ്ലിന്‍ പ്രൈഡ് മാര്‍ച്ചില്‍ ആയിരങ്ങള്‍,പിന്തുണയുമായി കമ്പനികള്‍

സ്വവര്‍ഗാനുരാഗികളുടെ ഡബ്ലിന്‍ പ്രൈഡ് മാര്‍ച്ചില്‍ ആയിരങ്ങള്‍,പിന്തുണയുമായി കമ്പനികള്‍

ഡബ്ലിന്‍:സ്വവര്‍ഗാനുരാഗികള്‍ ഡബ്ലിനില്‍ നടത്തിയ വമ്പിച്ച പ്രൈഡ് പരേഡില്‍ പിന്തുണയുമായെത്തിയത് നിരവധി കമ്പനികള്‍. ഗ്ലെന്നിന്റെ ഉടമസ്ഥതയിലുള്ള ഡൈവേഴ്‌സിറ്റി ചാംപ്യന്‍സ് പ്രോഗ്രാമിലെയും, ഗ്ലെന്നിന്റെ മറ്റ് കമ്പനികളിലെയും നൂറുകണക്കിന് ജോലിക്കാര്‍ പരേഡില്‍ പങ്കെടുക്കാനെത്തി. ഗ്ലെന്നിനു പുറമെ ഡ്യൂഷെ ബാങ്ക്, വേള്‍ഡൈ്വഡ് കെയര്‍, ബ്രൗണ്‍ ബ്രദേഴ്‌സ് ഹാരിമന്‍, ഇഎസ്ബി, ഐബിഎം, ഡെല്‍, മെറ്റ്‌ലൈഫ്, പിഡബ്ല്യുസി, ട്രിനിറ്റി കോളജ് ഡബ്ലിന്‍, അക്‌സെന്‍ച്വര്‍, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍, ലിങ്ക്ഡ് ഇന്‍, വോഡഫോണ്‍ തുടങ്ങിയവയും പരേഡിന് പിന്തുണയുമായി തെരുവിലിറങ്ങി. എയര്‍, സ്‌കൈ, മൈക്രോസോഫ്റ്റ്, എയ്, ഫേസബുക്ക്, ഇന്‍ഡീഡ്, ബാങ്ക് ഓഫ് അയര്‍ലണ്ട്, പേപാള്‍ തുടങ്ങിയവയും പരേഡിന് ശക്തമായ പിന്തുണ നല്‍കി.

ഇത്രയും കമ്പനികളും വ്യാപാരസ്ഥാപനങ്ങളും സ്വവര്‍ഗാനുരാഗികളുടെ അവകാശത്തെ പിന്തുണയ്ക്കാനായി മുന്നോട്ടു വരുന്നത് സന്തോഷകരമാണെന്ന് ഗ്ലെന്‍ വര്‍ക്ക് പ്ലേസ് ഡയറക്ടര്‍ ഡേവിഡ് റോച്ചേ പറഞ്ഞു. ജോലി സ്ഥലങ്ങളില്‍ തങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്ന് സ്വവര്‍ഗാനുരാഗികള്‍ തെളിയിക്കുകയാണ് പരേഡിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷമാദ്യം എല്‍ജിബിടി അയര്‍ലണ്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, രാജ്യത്തെ നാലില്‍ ഒന്ന് സ്വവര്‍ഗാനുരാഗികളും തങ്ങള്‍ക്ക് ജോലി സ്ഥലത്ത് തുല്യമായ അവകാശങ്ങള്‍ ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ടതായി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗാനുരാഗികളായവരോടൊത്ത് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ ഒന്ന് പേരും പറഞ്ഞു. ഇതിന്റെ വെളിച്ചത്തില്‍ എല്ലാ കമ്പനികളിലും സ്വവര്‍ഗാനുരാഗികള്‍ക്ക് തുല്യമായ അവകാശങ്ങള്‍ നല്‍കുക എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പരേഡ് ലക്ഷ്യം വയ്ക്കുന്നത്.

Scroll To Top