Thursday November 23, 2017
Latest Updates

സ്വവര്‍ഗ്ഗ ബന്ധത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കാനൊരുങ്ങി അധ്യാപക സംഘടന

സ്വവര്‍ഗ്ഗ ബന്ധത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കാനൊരുങ്ങി അധ്യാപക സംഘടന

ഡബ്ലിന്‍:സ്വവര്‍ഗ്ഗബന്ധത്തെക്കുറിച്ചുള്ള ‘ വ്യത്യസ്ഥമായ കുടുംബങ്ങള്‍, ഒരേ സ്‌നേഹം’ പോസ്റ്ററുകള്‍, പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാരുടെ യൂണിയനായ ഐ ന്‍ റ്റി ഒ അയച്ചു തുടങ്ങി. തങ്ങളുടെ 40,000 അംഗങ്ങള്‍ക്ക് ഒരു ക്ലാസ്സ് റൂം റിസോഴ്‌സ് ആയി ഉപയോഗിക്കാനാണ് ഇത് എന്നാണ് യൂണിയന്റെ പക്ഷം.ഇതില്‍ കുടുംബത്തിനുള്ള അതേ സ്ഥാനമാണ് സ്വവര്‍ഗ പാര്‍ട്ണര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്

പക്ഷേ അയോണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായ ഡോക്ടര്‍ ജോണ്‍ മുറേയേ പോലെയുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്ന് കഴിഞ്ഞു. സ്വവര്‍ഗ്ഗബന്ധത്തിന് എതിരായ ആചാരപരമായ കാഴ്ചപ്പാടുകള്‍ ഉള്ള  സ്‌കൂളുകള്‍ക്ക് ഈ പോസ്റ്ററുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.മാത്രമല്ല കുടുംബത്തെ കുറിച്ചു തെറ്റായ ധാരണ കുട്ടികളില്‍ ഉടലെടുക്കുകയും ചെയ്യും 

‘ഇതിനൊപ്പം ഉള്ള പാഠ്യ പദ്ധതി വ്യത്യസ്തപ്രായക്കാരെ ഉദ്ദേശിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സോഷ്യല്‍ പേര്‍സണല്‍ ആന്‍ഡ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ക്ലാസ്സുകളില്‍ അദ്ധ്യാപകര്‍ക്ക് റിസോഴ്‌സ് ആയി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ് ഈ പോസ്റ്ററുകളും പാഠഭാഗങ്ങളും. എല്‍ ജി ബി റ്റി വ്യക്തികളെക്കുറിച്ചും കുടുംബങ്ങളെക്കുറിച്ചും അദ്ധ്യാപകര്‍ പോസിറ്റീവ് ആയി സംസാരിക്കുന്നത് വ്യത്യസ്ഥതകളെ ബഹുമാനിക്കാനും ആഘോഷിക്കാനും കുട്ടികളെ ശക്തരാക്കുമെന്ന്’ ഐ എന്‍ റ്റി ഒ ജെനറല്‍ സെക്രട്ടറി ഷീലാ നുവാന്‍ പറഞ്ഞു

Scroll To Top