Sunday December 11, 2016
Latest Updates

സ്വവര്‍ഗ്ഗ വിവാഹ ഹിതപരിശോധനാ ഫലം തടഞ്ഞു വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള  ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും ,സര്‍ക്കാര്‍ പണം യെസ് പക്ഷത്തിനു വേണ്ടി ചിലവഴിച്ചെന്ന് മുഖ്യ ആരോപണം

സ്വവര്‍ഗ്ഗ വിവാഹ ഹിതപരിശോധനാ ഫലം തടഞ്ഞു വെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള  ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും ,സര്‍ക്കാര്‍ പണം യെസ് പക്ഷത്തിനു വേണ്ടി ചിലവഴിച്ചെന്ന് മുഖ്യ ആരോപണം

ഡബ്ലിന്‍:സ്വവര്‍ഗ്ഗ വിവാഹ ഹിതപരിശോധനാ ഫലം തടഞ്ഞു വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ടു വ്യത്യസ്ഥ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു.ഹിതപരിശോധനയില്‍ പക്ഷപാതിത്വം ഉണ്ടായെന്നും ,ഫലം രാജ്യത്തിന്റെ സനാതന മൂല്യങ്ങളുടെ ലംഘനമാണെന്നും ആരോപിച്ചാണ് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈ കോര്‍ട്ട് പ്രസിഡണ്ട് ജസ്റ്റിസ് നിക്കോളാസ്‌കേണ്‍സ് ഹര്‍ജി ഇന്നു പരിഗണിക്കും.
കൗണ്ടി ക്‌ളയറിലെ ലിസ്റ്റീന്‍ റോഡിലെ ഇലക്ട്രീഷ്യനായ ജെറി വാള്‍ഷ്, കൗണ്ടി കില്‍കെന്നിയിലെ കാല്ലാനിലുള്ള തോട്ടപ്പണിക്കാരനായ മൗറിസ് ജെ ലയോണ്‍സ്എന്നിവരാണ് തങ്ങളുടേ പരാതികളിന്‍മേല്‍ തീര്‍പ്പാവുന്നതു വരെ ഹിതപരിശോധനാ ഫലംതടഞ്ഞു വയ്ക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
അറ്റോര്‍ണി ജനറല്‍, റഫറണ്ടം റിക്രൂട്ടിങ്ങ് ഓഫീസര്‍, റഫറണ്ടം കമ്മീഷന്‍എന്നിവര്‍ക്കെതിരെയാണ് വാള്‍ഷിന്റെ പരാതി. ഹിതപരിശോധനയില്‍ പണംചിലവഴിക്കപ്പെട്ടത് പക്ഷപാതപരമായാണ് എന്നാണ് ആരോപണം.യെസ് പക്ഷത്തിനു വേണ്ടിഎന്നതുപോലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയെന്നും,സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ യെസ് പക്ഷത്തിനു പ്രാമുഖ്യം കൊടുത്ത് എന്നുമാണ് ഹരജിക്കാരന്റെ ആരോപണം..
ഹിതപരിശോധനാ ഫലം മൂലം ഭരണഘടനയില്‍ ആസന്നമായ മാറ്റം അനിശ്ചിതത്വത്തിനു കാരണമാവുമെന്നാണ് ലിയോണ്‍സിന്റെ വാദം. ഭരണ ഘടന എഴുതപ്പെട്ട ക്രിസ്തീയമൂല്യങ്ങള്‍ക്കു വിരുദ്ധമാണ് ഹിതപരിശോധനാ ഫലമെന്നും ഇയാള്‍ വാദിക്കുന്നു.
റഫറണ്ടം ആക്ട് 1994 പ്രകാരം ഹിതപരിശോധനാ ഫലത്തെ ചൊല്ലിയുള്ള പരാതികള്‍ ഹൈക്കോടതിക്കു മാത്രമേ തീര്‍പ്പാക്കാനാവൂ.അടിയന്തര പ്രാധാന്യം കാരണമാണ് കേസ് ഇന്ന് തന്നെ ഹൈക്കോടതി പരിഗണിക്കുന്നത്.

Scroll To Top