Saturday December 03, 2016
Latest Updates

ആശിച്ചു മോഹിച്ച് വോട്ടു ചെയ്തു വാങ്ങിയ സ്വവര്‍ഗവിവാഹം ഇക്കൊല്ലം നടപ്പാക്കാനാവില്ല!,കോടതിയുടെ ഇടപെടലില്‍ വിറളി പൂണ്ട് ഐറിഷ് സര്‍ക്കാര്‍ 

ആശിച്ചു മോഹിച്ച് വോട്ടു ചെയ്തു വാങ്ങിയ സ്വവര്‍ഗവിവാഹം ഇക്കൊല്ലം നടപ്പാക്കാനാവില്ല!,കോടതിയുടെ ഇടപെടലില്‍ വിറളി പൂണ്ട് ഐറിഷ് സര്‍ക്കാര്‍ 

ഡബ്ലിന്‍:സ്വവര്‍ഗവിവാഹത്തിനായി കാത്തിരുന്ന നൂറുകണക്കിന് ജോഡികള്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ട് ഈ വര്‍ഷം സ്വവര്‍ഗവിവാഹം നടപ്പാക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.സ്വവര്‍ഗ വിവാഹ റഫറണ്ടത്തിന്റെ നിയമ സാധുത ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഒരു ഹര്‍ജി കോര്‍ട്ട് ഓഫ് അപ്പീല്‍ ഫയലില്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണിത്.

ഹൈക്കോടതിയില്‍ ഇതേ ആവശ്യമുന്നയിച്ചു സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ജെറി വാല്‍ഷ് എന്ന പരാതിക്കാരന്‍ തനിക്ക് ഇതേ ആവശ്യം സുപ്രീം കോടതിയില്‍ ഉന്നയിക്കണം എന്നാവശ്യപ്പെട്ട് കോര്‍ട്ട് ഓഫ് അപ്പീലിനെ സമീപിച്ചത്.ഈ കേസ് ജൂലൈ 30 ലേയ്ക്ക് കേള്‍ക്കാനാണ് കോര്‍ട്ട് ഓഫ് അപ്പീല്‍ ഇന്ന് തീരുമാനിച്ചത്.
കോര്‍ട്ട് ഓഫ് അപ്പീല്‍ ഈ വിഷയത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാലെ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച വാദം കേള്‍ക്കുകയുള്ളൂ.

ജൂലൈ 18 ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ സ്വവര്‍ഗവിവാഹത്തിന് അംഗീകാരം നല്‍കുന്ന ബില്‍ അവതരിപ്പിക്കുകയും മൂന്നു മാസത്തെ കാലാവധിക്ക് ശേഷം ഡിസംബറോടെയെങ്കിലും സ്വവര്‍ഗ വിവാഹം നടപ്പാക്കുകയും ചെയ്യാമെന്ന് വിചാരിച്ചിരുന്ന ലിയോ വരേദ്കര്‍ അടക്കമുള്ള സര്‍ക്കാര്‍ പക്ഷക്കരെയും സ്വവര്‍ഗാനുരാഗികളെയും നിരാശരാക്കുന്നതാണ് കേസ് കേള്‍ക്കുന്നത് നീട്ടി വെച്ചു കൊണ്ടുള്ള കോടതി നടപടി.കോടതി നടപടി നിരാശാജനകമാണെന്ന വിമര്‍ശനവുമായി രംഗത്തെത്തി കഴിഞ്ഞിട്ടുണ്ട് സര്‍ക്കാര്‍ ഘടകകക്ഷികള്‍

നിലവിലുള്ള അവസ്ഥയില്‍ സെപ്റ്റംബര്‍ മധ്യത്തോടെയെ സുപ്രീം കോടതി നടപടികള്‍ ആരംഭിക്കുകയുള്ളൂ.ഹര്‍ജിക്കാരന് എതിരായി പെട്ടന്ന് തന്നെ കോടതി വിധി പറഞ്ഞാല്‍ പോലും തുടര്‍ന്ന് പാര്‍ലമെന്റ് ചേര്‍ന്ന് നിയമം പാസ്സാക്കി മൂന്നു മാസം വെയിറ്റിംഗ് കാലാവധിയും കഴിഞ്ഞ ശേഷമേ സ്വവര്‍ഗ വിവാഹം നടപ്പാക്കാനാവുകയുള്ളൂ.എന്ടാ കെന്നി സര്‍ക്കാരിന്റെ കാലാവധി 2016 മാര്‍ച്ച് ആദ്യവാരത്തില്‍ അവസാനിക്കും മുമ്പേ സ്വവര്‍ഗ വിവാഹം നടപ്പാക്കാന്‍ ആവില്ലെന്ന് ഉറപ്പായിരിക്കുകയാണ്

എന്നാല്‍ സെപ്റ്റംബറില്‍ ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്ന കോടതി വിധി ഹര്‍ജിക്കാരന് അനുകൂലമായാല്‍ റഫറണ്ടത്തിന്റെ സാധുത തന്നെ പുന:പരിശോധിക്കേണ്ടി വരും.



Scroll To Top