Tuesday January 17, 2017
Latest Updates

സ്വവര്‍ഗവിവാഹം:പരസ്യ ആഘോഷങ്ങള്‍ തുടങ്ങി!

സ്വവര്‍ഗവിവാഹം:പരസ്യ ആഘോഷങ്ങള്‍ തുടങ്ങി!

സ്വവര്‍ഗ്ഗവിവാഹ ഹിതപരിശോധനയുടെ വിജയത്തിനു ശേഷം ഐറിഷ് ടൈംസില്‍ ആദ്യമായി വന്ന സ്വവര്‍ഗ്ഗ വിവാഹനിശ്ചയത്തിന്റെ പരസ്യം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. ഏതാണ്ട് ഒരു മാസം മുന്‍പാണ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹിതപരിശോധന അയര്‍ലണ്ടുകാര്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചത്.

സണ്‍ഡേ ടൈംസ് ന്യൂസ്എഡിറ്റര്‍ കോളിന്‍ കോയിലടക്കമുള്ള പ്രമുഖര്‍ പരസ്യത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. ഫോക്‌സ്‌റോക്കിലുള്ള ചാള്‍സ്, കേറ്റ് ദമ്പതികളുടെ മകന്‍ ലിയോ, ബ്‌ളാഞ്ചാര്‍ഡ്‌സ്ടൗണ്‍ നിവാസികളായ വോണ്‍, മരിച്ചുപോയ ക്‌ളെം കിന്‍സെല്ല ദമ്പതികളുടെ മകന്‍ മാര്‍ക്ക് എന്നിവര്‍ തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ പരസ്യമാണ് രക്ഷിതാക്കള്‍ ഐറിഷ്‌ടൈംസില്‍ നല്‍കിയത്.

സ്വവര്‍ഗ്ഗ വിവാഹവുമായി ബന്ധപെട്ട ആദ്യത്തെ പരസ്യമല്ല ഇതെന്ന് പത്രത്തിന്റെ സോഷ്യല്‍ എഡിറ്റര്‍ ഡേവിഡ് കൊക്‌റൈന്‍ സ്ഥിതീകരിച്ചു. എന്നാല്‍ ഹിതപരിശോധനക്കു ശേഷം വിഷയത്തില്‍ നല്‍കുന്ന ആദ്യപരസ്യം ഇതാണ്. സംഭവം ആദ്യത്തേതാണെങ്കിലും അല്ലെങ്കിലും വിവാഹത്തിന് ചുളുവില്‍ കിട്ടിയ പബ്ലിസിറ്റിയില്‍ വരന്മാര്‍ എന്തായാലും അത്യാഹ്ലാദത്തിലാണ്.

Scroll To Top