Saturday December 10, 2016
Latest Updates

സ്വവര്‍ഗവിവാഹം ആശീര്‍വാദം : സഭയുടെ തീരുമാനം അടുത്ത മാസം ഉണ്ടായേക്കും

സ്വവര്‍ഗവിവാഹം ആശീര്‍വാദം : സഭയുടെ തീരുമാനം അടുത്ത മാസം ഉണ്ടായേക്കും

നോക്ക് :സ്വവര്‍ഗ്ഗ വിവാഹ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ പുരോഹിതര്‍ വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കണമോ എന്ന കാര്യത്തില്‍ ബിഷപ്പുമാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ഐറിഷ് കത്തോലിക്ക സഭാ തലവന്‍ ഈമന്‍ മാര്‍ട്ടിന്‍
പറഞ്ഞു.
നോക്കിലെ മരിയന്‍ ഷ്‌റൈനില്‍ ദിവ്യബലിക്ക് ശേഷം സംസാരിക്കവേയാണ് ഈമന്‍ മാര്‍ട്ടിന്റെ അഭിപ്രായ പ്രകടനം. വിഷയം അടുത്തമാസം മേനൂത്തില്‍ നടക്കാനിരിക്കുന്ന ആര്‍ച്ച് ബിഷപ്പുമാരുടെ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തില്‍ പുരോഹിതരുടെ സേവനം ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും നിര്‍ദേശമൊന്നും 
ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഹിതപരിശോധനാഫലത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ വിലയിരുത്തുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്. ഭാവിയിലും സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് പുരോഹിതര്‍ കാര്‍മ്മികത്വം വഹിക്കാനിടയില്ല. ഹിതപരിശോധനാഫലത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. വിവിധ തരത്തിലുള്ള ആളുകളിലേക്കും കുടുംബങ്ങളിലേക്കും ഇറങ്ങിചെല്ലും. അതോടൊപ്പം ക്രിസ്തീയമായ രീതിയിലുള്ള വിവാഹങ്ങള്‍ക്കായുള്ള വാദം തുടരുക തന്നെ ചെയ്യുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ട്ടിന്‍ വ്യക്തമാക്കി.


Scroll To Top