Friday May 26, 2017
Latest Updates

ക്ലെയറിലെ ഇലക്ട്രീഷ്യന് പരാതി തീര്‍ന്നില്ല. സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ പൊരുതാന്‍ വീണ്ടും 

ക്ലെയറിലെ ഇലക്ട്രീഷ്യന് പരാതി തീര്‍ന്നില്ല. സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ പൊരുതാന്‍ വീണ്ടും 

ഡബ്ലിന്‍:സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി നല്‍കുന്ന ഹിതപരിശോധനാ ഫലത്തെ കോടതി കയറി തടഞ്ഞേ തീരൂ എന്ന വാശിയിലാണ് ക്ലയറിലെ ഇലക്ട്രീഷ്യനായ ഗെറി വാല്‍ഷ്. വാല്‍ഷിന്റയും മറ്റ് മൂന്നു പേരുടേയും ചലഞ്ച് തള്ളിയതിനെതിരെ വീണ്ടും അപ്പീല്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ആഴ്ച തിരസ്‌ക്കരിച്ചതിന് പിന്നാലെയാണ് വാല്‍ഷ് വീണ്ടും കാടതിയെ സമീപിച്ചത്. 

ജുഡീഷ്യല്‍ റിവ്യൂവിലൂടെ, സര്‍ക്കാരിനെതിരെ നിയമ നടപടികള്‍ നടത്താനുള്ള അനുവാദം നല്‍കണമെന്ന് വാല്‍ഷ് ഹൈക്കോടതിയോട് ആവശ്യപ്പെന്നു. സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കുന്ന ബില്‍ വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ പാസ്സാക്കാനിരിക്കെയാണ് ഈ നീക്കം.

ഇതോടെ വാല്‍ഷിന്റെ ഹര്‍ജിയുടെ വിധി പറയും വരെ നിയമനിര്‍മാണവും നീണ്ടുപോയേക്കും.

Scroll To Top