Thursday December 08, 2016
Latest Updates

സ്വവര്‍ഗാനുരാഗിയായ വൈദീകനെ കത്തോലിക്കാ സഭ പുറത്താക്കി 

സ്വവര്‍ഗാനുരാഗിയായ വൈദീകനെ കത്തോലിക്കാ സഭ പുറത്താക്കി 

റോം:ഒരു സ്വര്‍വര്‍ഗ്ഗാനുരാഗിയായ വൈദീകന്‍ ആയിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നെന്നും സന്തോഷവാനാണ് എന്നും പ്രഖ്യാപിച്ച വൈദികനെ കത്തോലിക്കാ സഭ ഉത്തരവാദിത്വങ്ങളില്‍ നിന്നും പുറത്താക്കി. തന്റെ ബോയി ഫ്രണ്ട് ആയ ചെറുപ്പക്കാരനുമായി താന്‍ അനുരാഗത്തിലാണെന്നും വൈദികന്‍ വെളിപ്പെടുത്തിയിരുന്നു.

കുടുംബത്തെ സംബന്ധിച്ചുള്ള സുപ്രധാന സിനഡിന്റെ മുമ്പുളള വൈകുന്നേരം ഇത്തരം ഒരു പ്രസ്താവന നടത്തിയത് നിരുത്തരവാദിത്തപരവും ഗുരുതരവുമാണെന്ന് സഭാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സിനഡിന് അനാവശ്യമായ മാധ്യമ സമ്മര്‍ദ്ദം നല്‍കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം എന്നാണ് കരുതപ്പെടുന്നത്. 

താന്‍ പുറത്ത് വന്നെന്നും, ഇത് വ്യക്തിപരമാണെന്നും കത്തോലിക്കാ സഭയുടെ ഹോമോഫോബിക് ലോകത്ത് ഇത് കടുത്ത തീരുമാനമാണെന്നുമാണ് പുറത്താക്കപ്പെട്ട വൈദികന്റെ നിലപാട്. ‘ഞാന്‍ ഒരു ഗേ പ്രീസ്റ്റാണ്, എനിക്ക് അത് തുറന്ന് പറയണം, അതി്ല്‍ ഞാന്‍ സന്തോഷിക്കുന്നു’. എന്നാണ് സ്വവര്‍ഗ്ഗ വൈദികന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിച്ച വാക്കുകള്‍.

Scroll To Top