Friday November 24, 2017
Latest Updates

ഡബ്ലിനില്‍ പതിനായിരങ്ങള്‍ അണിനിരന്ന സ്വവര്‍ഗാനുരാഗികളുടെ റാലി: തന്റെ പ്രധാനമന്ത്രി പദം ആഘോഷിക്കേണ്ടതില്ലെന്ന് ലിയോ വരദ്കര്‍

ഡബ്ലിനില്‍ പതിനായിരങ്ങള്‍ അണിനിരന്ന സ്വവര്‍ഗാനുരാഗികളുടെ റാലി: തന്റെ പ്രധാനമന്ത്രി പദം ആഘോഷിക്കേണ്ടതില്ലെന്ന് ലിയോ വരദ്കര്‍

ഡബ്ലിന്‍: ഡബ്ലിനില്‍ നടന്ന വാര്‍ഷിക ഗേ പ്രൈഡ് റാലി, ലിയോ വരദ്കറുടെ വിജയം ആഘോഷമാക്കി

മുപ്പതിനായിരത്തോളം സ്വര്‍ഗാനുരാഗികളാണ് ഡബ്ലിനിലെ റാലിയില്‍ ഇന്നലെ പങ്കെടുക്കാന്‍ എത്തിയത്. ഇവരിലധികവും ഗേ പ്രൈഡ് റാലിയില്‍ പങ്കെടുക്കാന്‍ വിദേശങ്ങളില്‍ നിന്നെത്തിയ ടൂറിസ്റ്റുകളായിരുന്നു.

അവരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ലിയോവരദ്കറാകട്ടെ വേറിട്ട ഉപദേശമാണ് ആള്‍ക്കൂട്ടത്തിന് നല്‍കിയത്. ‘സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയാണ് താനെന്നത് ഒരിക്കലും ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് ലിയോവരദ്കര്‍ സ്മിത്ഫീല്‍ഡില്‍ തടിച്ചുകൂടിയ ജനസാഗരത്തോട് പറഞ്ഞു.

‘എന്റെ വിജയമാണ് ചരിത്രം സൃഷ്ടിച്ചതെന്നു കരുതുന്നില്ല.അതിലേക്കെത്തിച്ച മാറ്റമാണ്.ഞാനതിന്റെ പ്രതിഫലനം മാത്രം.1992നുമുമ്പ് സ്വവര്‍ഗാനുരാഗം ഇവിടെ കുറ്റമായിരുന്നു.23വര്‍ഷത്തിനുള്ളില്‍ അത് നിയമവിധേയമായി.ലെസ്ബിയനും സ്വര്‍ഗാനുരാഗികള്‍ക്കും സനേഹിക്കാനും വിവാഹം ചെയ്യാനും നിയമം വന്നു.തുടര്‍ന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ സ്വര്‍ഗാനുരാഗി അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിയുമായി.അതിനായി പ്രയത്നിച്ച ആയിരക്കണക്കിന് എല്‍ജിബിടി ആളുകള്‍,അവരുടെ സുഹൃത്തുക്കള്‍, അവരുടെ കുടുംബങ്ങള്‍,പിന്തുണച്ചവര്‍… അങ്ങനെയെത്ര പേര്‍… അവരാണ് ചരിത്രമെഴുതിയത്’.ലിയോ വരദ്കര്‍ പറഞ്ഞു.

ഒരു സ്വതന്ത്ര രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഓരോരുത്തര്‍ക്കും അഭിമാനിക്കാം.അവിടെ ജനാധിപത്യമുണ്ട്,വിമര്‍ശിക്കാനും പിന്തുണക്കാനും ഭാഗ്യവശാല്‍ സ്വര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയുമുണ്ട്. ഇതാണ് യഥാര്‍ഥ്യമായ സ്വാതന്ത്ര്യമെന്ന് കരുതണം- വരദ്കര്‍ പറഞ്ഞു.
തന്റെ സഹപ്രവര്‍ത്തക കാതറീന്‍ സാപ്പോണിന്റെ ഭാര്യയും എല്‍ജിബിടി ആക്ടിവിസ്റ്റുമായ ഡോ.ആന്‍ ലൂയിസിനും മറ്റ് ആയിരങ്ങള്‍ക്കും വരദ്കര്‍ ആദരാജ്ഞലിയര്‍പ്പിച്ചു.സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‍ മുതല്‍ സ്മിത്ഫീല്‍ഡ് വരെയായിരുന്നു റാലി.

Scroll To Top