Monday December 05, 2016
Latest Updates

അറുപതിനായിരത്തിലധികം സ്വവര്‍ഗാനുരാഗികള്‍ ഡബ്ലിന്‍ നഗരത്തെ കീഴടക്കി,ഗേ പ്രൈഡ് പരേഡില്‍ പങ്കെടുക്കാന്‍ ലിയോ വരെദ്കറും

അറുപതിനായിരത്തിലധികം സ്വവര്‍ഗാനുരാഗികള്‍ ഡബ്ലിന്‍ നഗരത്തെ കീഴടക്കി,ഗേ പ്രൈഡ് പരേഡില്‍ പങ്കെടുക്കാന്‍ ലിയോ വരെദ്കറും

27/06/2015. Gay Pride Parade. Pictured Sean Kialaഡബ്ലിന്‍:അയര്‍ലണ്ടിന്റെ പൌരന്മാര്‍ ലോകത്തിനു തുറന്നു കൊടുത്ത സ്വതന്ത്ര ലൈംഗീക അവകാശങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ഡബ്ലിനില്‍ നടന്ന ഗേ പ്രൈഡ് പരേഡില്‍ അറുപതിനായിരത്തിലധികം സ്വവര്‍ഗാനുരാഗികള്‍ അണിനിരന്നു. ഡബ്ലിന്‍ സിറ്റി സെന്ററിലാണ് സ്വവര്‍ഗാനുരാഗികളുടെ റാലി നടന്നത്. സ്വവര്‍ഗാനുരാഗിയാണ് എന്ന് സ്വയം പ്രഖ്യാപിച്ച് ജനുവരി മാസത്തില്‍ രംഗത്ത് വന്നു നാല് മാസങ്ങള്‍ക്കുള്ളില്‍ സ്വവര്‍ഗവിവാഹ നിയമം രാജ്യത്ത് നടപ്പാക്കിയ ഇന്ത്യന്‍ വംശജന്‍ കൂടിയായ ആരോഗ്യ മന്ത്രി ലിയോ വരെദ്കര്‍ മാര്‍ച്ചില്‍ നേരിട്ട് പങ്കെടുക്കാനെത്തി.

leo (1)സ്വവര്‍ഗാനുരാഗികളുടെ നേരെയുള്ള അപമാനവും അവഗണയും ഒഴിവാക്കപ്പെടുവാന്‍ സഹായിച്ച ഐറിഷ് ജനതയ്ക്ക് നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള ബാനറുകള്‍ പിടിച്ച ജനക്കൂട്ടം സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വീണ്ടും പൊരുതുമെന്നു വ്യക്തമാക്കി.
മഴവില്‍കൊടിയുടെ ആവരണത്തില്‍ മുങ്ങി കുളിച്ച ഡബ്ലിന്‍ നഗരം ഇന്നലെ സ്വവര്‍ഗാനുരാഗികള്‍ കൈയ്യടക്കി.ആന്‍ ഗാര്‍ഡ സംചോദന്‍ അടക്കമുള്ള സൈനീക വിഭാഗങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ മാര്‍ച്ചില്‍ പ്രത്യേകമായി അണിനിരന്നു. ഫിനഗേലിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡും,ജോണ്‍ ജെയിംസ് റൈലിയുമടക്കം ഗേ പ്രൈഡ് പരേഡില്‍ പങ്കെടുത്തു.
വ്യാഴാഴ്ച്ച രാത്രി ആരംഭിച്ച ഗേ പ്രൈഡ് ആഘോഷങ്ങള്‍ സന്ദര്‍ശിക്കുവാനും ആയിരങ്ങള്‍ നഗരത്തില്‍ എത്തിയിരുന്നു

.gay-pride-dublin-2

Scroll To Top