Saturday August 19, 2017
Latest Updates

വിവാഹമോചനം നേടി ഗേ മാര്യേജ് ചെയ്യാന്‍ സര്‍ക്കാര്‍ സഹായം,അയര്‍ലണ്ട് സമത്വത്തിന്റെ ലോകത്തേയ്‌ക്കെന്ന് പ്രധാനമന്ത്രി! 

വിവാഹമോചനം നേടി ഗേ മാര്യേജ് ചെയ്യാന്‍ സര്‍ക്കാര്‍ സഹായം,അയര്‍ലണ്ട് സമത്വത്തിന്റെ ലോകത്തേയ്‌ക്കെന്ന് പ്രധാനമന്ത്രി! 

shame-on-youഡബ്ലിന്‍:അടുത്തിടെ നടന്ന സ്വവര്‍ഗ്ഗ വിവാഹ ഹിതപരിശോധനയില്‍ നേടിയ ‘ഐതിഹാസിക വിജയ’ത്തിലൂടെ അയര്‍ലണ്ട് സമത്വത്തിന്റെ ലോകത്തേക്ക് വലിയൊരു കാല്‍വെപ്പ് നടത്തിയിരിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി എന്ടാ കെന്നിയുടെ അവകാശവാദം.അതിനിടെ മുന്‍കാലങ്ങളില്‍ സാധാരണ രീതിയില്‍ വിവാഹം കഴിച്ച സ്ത്രീ പുരുഷന്മാര്‍ക്ക് അത്തരം വിവാഹ ബന്ധങ്ങളില്‍ നിന്നും വിമുക്തി പ്രാപിച്ച് ഗേ മാരേജില്‍ ഏര്‍പ്പെടാനുള്ള സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ചു വരുന്ന സെന്ററുകള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

മുമ്പ് കൌണ്‍സിലിംഗ് കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ചില സ്ഥാപനങ്ങളാണ് ഗേ മാര്യേജ് സ്വിച്ച് ബോര്‍ഡായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചിരിക്കുന്നത്.
സ്വവര്‍ഗ്ഗ രതി ഈ രാജ്യത്ത് 1993 വരെ കുറ്റകരമാക്കപ്പെട്ടിരുന്നു.സമൂഹത്തിന് മറ്റൊരു കാഴ്ച്ചപ്പാടായിരുന്നു അന്ന് ഇത്തരക്കാരോടുണ്ടായിരുന്നത്. അവര്‍ നിന്ദ്യരും, കാര്യങ്ങളെ പ്രായോഗിക തലത്തില്‍ കാണാന്‍ കഴിവില്ലാത്തവരുമായായിരുന്നു വിലയിരുത്തപ്പെട്ടിരുന്നതും.എന്നാല്‍ കാലം നിയമം മൂലം അത്തരം അവസ്ഥകള്‍ക്ക് മാറ്റം വരുത്തിയതോടെ പുതിയ .അവസരങ്ങള്‍ തേടുകയാണ് ഇത്തരം സ്ഥാപനങ്ങള്‍.
മുന്‍ കാലങ്ങളിലും രാജ്യത്ത് സ്വവര്‍ഗ്ഗപ്രണയക്കാരുടെ എണ്ണം കുറവയിരുന്നില്ല. പലരും സമൂഹത്തോടുള്ള സമരസപ്പെടലുകളുടെ ഭാഗമായി എതിര്‍ ലിംഗങ്ങളില്‍ പെട്ട ആളുകളെ വിവാഹം കഴിച്ചുവെന്നു മാത്രം. 2014ല്‍ മാത്രം ഇത്തരത്തില്‍ വിവാഹിതരായവരില്‍ നിന്നും 200 ഫോണ്‍ കോളുകള്‍ എല്‍ ജി ബി റ്റി ഹെല്‍പ്‌ലൈന് ലഭിച്ചുവെന്നാണ് കണക്കുകള്‍. ഇത്തരക്കാര്‍ക്കു വേണ്ടി രണ്ട് സപ്പോര്‍ട്ട്
ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.

ഗേ മാര്യേജ് അംഗീകരിച്ചതോടെ ഇത്തരം വിവാഹങ്ങളില്‍ നിന്നും മോചിതരായെത്തുന്നവര്‍ക്ക് സ്വവര്‍ഗ്ഗ പ്രണയിനികളെ കണ്ടെത്തുന്നതിനും വിവാഹം കഴിക്കുന്നതിനുമായുള്ള പിന്തുണ ലഭ്യമാക്കുകയാണ് പുതിയ കേന്ദ്രങ്ങളുടെ ഉദ്ദേശ്യം..

ഡന്‍ഡാല്ക്‌സ് ഔട്ട് കമേഴ്‌സ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ ബില്ലി ഫോബ്‌സിന്റെ അനുഭവം ഉയര്‍ത്തിക്കാട്ടിയാണ് സ്വവര്‍ഗ വിവാഹ കമ്പോളക്കാര്‍ ഇരകളെ തേടുന്നത്. വളരെ ചെറുപ്പത്തില്‍ സ്വവര്‍ഗ്ഗാനുരാഗിയായിരുന്ന ഫോബ്‌സ് പിന്നീട് വിവാഹിതനായി. എന്നാല്‍ മൂന്നു കുട്ടികളുടെ അച്ഛനായ ശേഷവും ഭാര്യയോട് നീതി പുലര്‍ത്താനായില്ലെന്ന കുറ്റബോധത്തില്‍ മുന്‍കാര്യങ്ങള്‍ തുറന്നു പറഞ്ഞ ഫോബ്‌സിന്റെ ദാമ്പത്യ ജീവിതം പാടെ തകരുകയാണുണ്ടായതത്രേ..
ഇത്തരം വിവാഹങ്ങളില്‍ നിന്നും മോചിതരാവുന്നവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയതായി രൂപീകൃതമായ ഗേ സ്വിച്ച് ബോര്‍ഡ് അയര്‍ലണ്ടിന് ഇപ്പോള്‍ 15 മുതല്‍ 20വരെ ഫോണ്‍ കോളുകള്‍ ഓരോ ദിവസവും ലഭിച്ചു കൊണ്ടിരിക്കുകയാണെന്ന് സംഘടന പറയുന്നു. വിവാഹമോചിതരാവുന്ന പുരുഷന്മാര്‍ക്കായി എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച്ച ഇവര്‍ നടത്തുന്ന പരിപാടിയില്‍ 12 മുതല്‍ 16 വരെ ആളുകള്‍ പങ്കെടുക്കുന്നതായും സംഘടനയുടെ ഡയറക്ടര്‍ ടോണി കൂണി അവകാശപ്പെടുന്നു. പരിപടികളില്‍പങ്കെടുക്കുന്നവരില്‍ അധികവും മധ്യവയസ്‌കരാണ്.ഇപ്പോള്‍ ചെറുപ്പക്കാരുടെ എണ്ണവും കൂടിയതായി അദ്ദേഹം പറയുന്നു.

വിവാഹ മോചിതരാവുന്ന വനിതകള്‍ക്കായി എല്‍ ജി ബി റ്റി കോര്‍ക്കിലും , ഡബ്ലിനിലും ഹെല്പ് ലൈന്‍ സേവനം ലഭ്യമാക്കിയിരിക്കുന്നതായി ഇവരുടെ നേതാക്കള്‍ പറയുന്നു..വിവാഹമോചിതരായ പുരുഷന്മാര്‍ക്കായി ഗേ സ്വിച്ച്‌ബോര്‍ഡ് ആരംഭിച്ച മാരീഡ് മെന്‍സ് ഗ്രൂപ്പ് എന്ന സംഘടനയും റഫറണ്ടത്തിന്റെ വിജയത്തില്‍ നിന്നും കരുത്താര്‍ജിച്ചു പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

Scroll To Top