Thursday December 08, 2016
Latest Updates

സ്വവര്‍ഗവിവാഹങ്ങള്‍ക്ക് അനുമതി ലഭിച്ചതോടെ അയര്‍ലണ്ടില്‍ സ്വവര്‍ഗാനുരാഗികള്‍ ആകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വവര്‍ഗവിവാഹങ്ങള്‍ക്ക് അനുമതി ലഭിച്ചതോടെ അയര്‍ലണ്ടില്‍ സ്വവര്‍ഗാനുരാഗികള്‍ ആകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്വവര്‍ഗാനുരാഗികളുടെ എണ്ണം കുതിച്ചുയരുന്നതായി കണക്കുകള്‍.സ്വവര്‍ഗവിവാഹങ്ങള്‍ക്ക് അഭിപ്രായവോട്ടെടുപ്പില്‍ അനുകൂല നിലപാട് ലഭിച്ച് ഒരുവര്‍ഷം തികയുന്നത് പ്രമാണിച്ച് ഇന്നലെ വിവിധ ഏജന്‍സികള്‍ പുറത്തു വിട്ട പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത ലഭിച്ചത് കൂടുതല്‍ ആളുകളെ സ്വവര്‍ഗവിവാഹത്തിനും സെക്ഷ്യാലിറ്റി വെളിപ്പെടുത്തുന്നതിനും ഇടയാക്കി.. യുവാക്കളാണ് ഗേ ആകാന്‍ മുമ്പോട്ട് വരുന്നതില്‍ കൂടുതല്‍. എല്‍.ജി.ബി.ടി. യൂത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സ്വവര്‍ഗവിവാഹങ്ങളുമായി ബന്ധപ്പെട്ടുള്ള ചരിത്രപാധാന്യമുള്ള അഭിപ്രായവോട്ടെടുപ്പ് കഴിഞ്ഞ് ഇന്നലത്തേക്ക് ഒരു വര്‍ഷം തികയുമ്പോള്‍ ഗേ ആയകുന്നവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ‘ബിലോങ് ടു’ എന്ന ഓര്‍ഗനൈസേഷന്‍ 14 നും 23നും ഇടയില്‍ പ്രായമുള്ള 1300 ഓളം പേരിലാണ് സര്‍വ്വേ നടത്തിയിരുന്നത്. നിയമസാധുത ലഭിച്ചതോടെ തങ്ങളുടെ സെക്ഷ്യാലിറ്റിയെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ ആത്മവിശ്വാസമുണ്ടായി എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പറയുന്നത്.

പാട്ണര്‍മാരായി ഒന്നിച്ചു താമസിക്കുന്നവരുടെ എണ്ണം പതിന്മടങ്ങ് വര്‍ദ്ധിച്ചു.മുമ്പ് റൂം മേറ്റ് എന്ന രീതിയില്‍ ഒന്നിച്ചു താമസിച്ചിരുന്ന പലരും പുതിയ ആനുകൂല്യങ്ങള്‍ കിട്ടാനായുള്ള അവസരമായും സ്വവര്‍ഗ വിവാഹത്തെയും പാട്ണര്‍ഷിപ്പിനെയും കരുതുന്നുണ്ടെന്നും പഠനത്തില്‍ തെളിയുന്നു.

അഭിപ്രായ വോട്ടെടുപ്പ് നടന്ന് ഒരു വര്‍ഷം ആയ ഇന്നലെ ഡബ്ലിനില്‍ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. അഭിപ്രായവോട്ടെടുപ്പ് അനുകൂലമായതോട ലഭിച്ചതോടെ 412 സ്വവര്‍ഗവിവാഹങ്ങളാണ് കഴിഞ്ഞ വര്‍ഷത്തിനുള്ളില്‍ ഡബ്ലിനില്‍ മാത്രം നടത്തപ്പെട്ടത്.
അയര്‍ലണ്ടിലുള്ള എല്‍.ജി.ബി.ടി. കമ്മ്യൂണിറ്റികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഇവര്‍ക്ക് സാമൂഹികമായും സാംസ്‌കാരികവുമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു

Scroll To Top