Friday December 02, 2016
Latest Updates

വിശ്വാസം അതല്ലേ എല്ലാം ….!

വിശ്വാസം അതല്ലേ എല്ലാം ….!

സ്വന്തം വിശ്വാസത്തിന് എതിരായതിനാല്‍ സ്വവര്‍ഗാനുരാഗികളുടെ വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്നതില്‍ നിന്നും പ്രിന്റിംഗ് കമ്പനി പിന്മാറി. ഡ്രോ ഗഡയിലെ ഒരു പ്രിന്റിംഗ് കമ്പനിയാണ് സ്വവര്‍ഗാനുരാഗികളുടെ വിവാഹ ക്ഷണകത്ത് തയ്യാറാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ക്രിസ്ത്യന്‍ വിശ്വാസത്തിന് എതിരായതിനാലാണ് പ്രിന്റിംഗ് കമ്പനി ഗേകളുടെ ക്ഷണക്കത്ത് തയ്യാറാക്കുന്നതില്‍ നിന്നും പിന്മാറിയത്.

തുടര്‍ന്ന് വിവാഹിതരാകാന്‍ ഒരുങ്ങുന്നവരില്‍ ഒരാളായ ജോനാഥന്‍ ബ്രെന്നന്‍ നീരസവും ദേഷ്യവും പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. താന്‍ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ പ്രിന്റിംഗ് കമ്പനിയെ സമീപിച്ചെന്നും എന്നാല്‍ പ്രിന്റിംഗ് കമ്പനിയുടെ പാട്ണര്‍ സ്വവര്‍ഗാനുരാഗത്തെ അനുകൂലിക്കുന്നില്ലെന്നും അതിനാല്‍ തന്നെ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കാന്‍ കഴിയില്ലെന്ന് കമ്പനി അറിയിച്ചതായും ഇദ്ദേഹം എഴുതി. സമൂഹത്തില്‍ എന്തെല്ലാം തരത്തിലുളള അവഗണനയാണ് സ്വവര്‍ഗാനുരാഗികള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

തുടര്‍ന്ന് പ്രിന്റിംഗ് കമ്പനി വിശദീകരണവുമായി ഫെയസ്ബുക്കിലൂടെ തന്നെ രംഗത്തെത്തി. സ്വന്തം വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ ബൈബിള്‍ ക്രിസ്ത്യാനികേളാട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ തങ്ങള്‍ ഒന്നും മറച്ച് വെയ്ക്കുന്നില്ലെന്നും കമ്പനി പറയുന്നു. നിരവധി വ്യത്യസ്തങ്ങളായ വെഡ്ഡിംഗ് കാര്‍ഡുകള്‍ തങ്ങള്‍ നിര്‍മ്മിക്കാറുണ്ടെന്നും എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ വിവാഹ ക്ഷണകത്ത് നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ നിലപാടിനെതിരെ നിരവധി കമന്റുകളാണ് ഫെയസ്ബുക്കില്‍ വന്നത്. ബിസിനസ്സ് ബിസിനസ്സ് മാത്രമാണെന്നും വിശ്വാസം ബിസിനസ്സുമായി കൂട്ടികലര്‍ത്തേണ്ടെന്നും ചിലര്‍ പറയുന്നു. ഏതായാലും പ്രിന്റിംഗ് കമ്പനിയുടെ നടപടി നിലവില്‍ ചൂടുളള ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്

Scroll To Top