Saturday August 19, 2017
Latest Updates

സ്വവര്‍ഗവിവാഹം കാനഡയില്‍ വരുത്തിയ മാറ്റങ്ങള്‍ :ഡോണ്‍ സ്റ്റെഫാനോവിച്ചിന് പറയാനുള്ളത് !

സ്വവര്‍ഗവിവാഹം കാനഡയില്‍ വരുത്തിയ മാറ്റങ്ങള്‍ :ഡോണ്‍ സ്റ്റെഫാനോവിച്ചിന് പറയാനുള്ളത് !

സ്വവര്‍ഗ്ഗ രതിയും വിവാഹവും നിയമ വിധേയമാക്കണം എന്ന ആവശ്യവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഈ നൂറ്റാണ്ടില്‍ നടക്കാനിരിക്കുന്ന ഏറ്റവും മഹത്തായ കാര്യം എന്ന മട്ടിലാണ് സര്‍ക്കാര്‍ ഇതിനെ അവതരിപ്പിച്ചിട്ടുളളത്. എന്നു മാത്രമല്ല, എതിര്‍ക്കുന്നവര്‍ കള്ള പ്രചരണങ്ങള്‍ അഴിച്ചു വിടുകയാണ് എന്ന മട്ടില്‍ സര്‍ക്കാര്‍ പ്രധിനിധികള്‍ കോര്‍പ്പറേറ്റ് ഭീമന്‍മാരെ പോലും കൂട്ടുപിടിച്ച് പൊതുവേദികളില്‍ ആരോപണം ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ അയര്‍ലണ്ടിനു സമാനമായതും, മുന്‍പ് സ്വവര്‍ഗ്ഗ രതി നിയമ വിധേയമാക്കിയിട്ടുള്ളതുമായ രാജ്യങ്ങള്‍ പരിശോധിക്കുന്നതു നല്ലതായിരിക്കും.

2005ലാണ് കാനഡ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയത്. അമേരിക്കയിലെ പോലെ വലിയ പ്രക്ഷോഭങ്ങളോ, നിയമ പോരാട്ടങ്ങളോ പോലും വേണ്ടി വന്നില്ല, സ്വാഭാവികമായ ഒരു നിയമ നിര്‍മ്മാണമായിരുന്നു അത്. എന്നാല്‍ പത്തുവര്‍ഷം നീണ്ട വിവാഹ സമത്വത്തിന്നു ശേഷം അവിടെ വന്ന മാറ്റങ്ങള്‍ എന്തെല്ലാം? കാനഡക്കാരനായ ഒരു സ്വവര്‍ഗ്ഗരതിക്കാരന്റെ മകളായ ഡോണ്‍ സ്റ്റെഫാനോവിച്ച് എഴുതിയ ഒരു ലേഖനം കഴിഞ്ഞ ദിവസം വായിക്കാന്‍ ഇടയായി.സ്റ്റെഫാനോവിച്ചിന് പറയാനുണ്ടായിരുന്നത് തന്റെ മാത്രം കാര്യമല്ല, മറിച്ച് കാനഡയിലെ മുഴുവന്‍ കുട്ടികളുടെയും വിഷയങ്ങള്‍ തന്നെയായിരുന്നു.പ്രധാനമായും മൂന്നു കാര്യങ്ങളിലാണ് നിയമം കാനഡയില്‍ മാറ്റം കൊണ്ടുവന്നത് എന്നാണ് അവര്‍ പറയുന്നത്.
1. രക്ഷാകര്‍തൃത്വം : രാജ്യത്തെ രക്ഷാകര്‍തൃത്വ സങ്കല്‍പങ്ങള്‍ മാറ്റിമറിക്കപ്പെട്ടു. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയ ബില്‍ സി 38
ലുള്ള ഒരു വാചകം രക്ഷിതാക്കളെ, നിയമപരമായ രക്ഷിതാക്കളെന്നും അല്ലാത്ത രക്ഷിതാക്കളെന്നും രണ്ടായി പുനര്‍വ്യഖ്യാനം ചെയ്തുളളതായിരുന്നു.സ്വാഭാവിക മാതാപിതാക്കള്‍ക്ക് ഇതോടെ തങ്ങളുടെ കുട്ടികളുടെ പേരിലുള്ള അവകാശം മാറ്റിമറിക്കപ്പെട്ടു. കുട്ടികള്‍ക്കും തങ്ങളുടെ സ്വാഭാവികമാതാപിതാക്കളുടെ മേല്‍ നിയമപരമായ അവകാശങ്ങളില്ലാതെയായി.
കൂടാതെ, മാതാപിതാക്കള്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതിനു പോലും നിയന്ത്രണങ്ങള്‍ വന്നു. ഉദാഹരണത്തിന്
സ്വവര്‍ഗ്ഗരതി പാപമാണെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയും കുട്ടി സ്‌കൂളിലൊ മറ്റോ അത് ചര്‍ച്ച ചെയ്യുകയും ചെയ്താല്‍ മനുഷ്യാവകാശ കമ്മീഷന് മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാം.
2. അഭിപ്രായ സ്വാതന്ത്ര്യം : 2004 ലെ ഒരു നിയമമനുസരിച്ച് സ്വവര്‍ഗ്ഗ രതിക്കെതിരെ സംസാരിക്കുന്നവര്‍ക്ക് എതിരായി കേസെടുക്കാം. എതിര്‍ഭിപ്രായം പ്രകടിപ്പിക്കുന്നവരുടെ വീടടക്കം റെയ്ഡ് ചെയ്ത് ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന് അധികാരം നല്‍കുന്ന ഈ നിയമം ഇന്നും പ്രാബല്യത്തിലുണ്ട്. ഇന്റര്‍നെറ്റിലും മറ്റു പൊതുവിടങ്ങളിലും തന്റെ കാഴ്ച്ചപ്പാടുകള്‍ തുറന്നുപറയുന്നതില്‍ നിന്നും കാനഡക്കാരെ നിയമം ഇന്നും കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്നു.
3. മതസ്വാതന്ത്ര്യം : ജോലിക്കാരോ, കച്ചവട സ്ഥാപനങ്ങളോ എന്നു വേണ്ട, കുടുംബങ്ങള്‍ക്കു പോലും മതപരമായ കാരണത്താല്‍ സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് യാതൊരു വിധ സേവനങ്ങളും നിഷേധിക്കാന്‍ പാടില്ല. പരമ്പരാഗതമായ പല വിവാഹ ചടങ്ങുകള്‍ക്കും ഇപ്പോള്‍ കാനഡയില്‍ നിരോധനമുണ്ട്. മാത്രമല്ല , പളളികളിലെ പതിവ് പ്രാര്‍ത്ഥനകള്‍ക്കു മുന്‍പ് പോലും പുരോഹിതര്‍ മനുഷ്യാവകാശ കമ്മീഷനെ കാണിച്ച് അനുമതി വാങ്ങേണ്ടി വരാറുണ്ടന്നും സ്റ്റെഫാനോവിച്ച് പറയുന്നു. വിവാഹത്തെ മഹത്വവല്‍ക്കരിക്കുന്ന എല്ലാ ഭാഗങ്ങളും പ്രാര്‍ത്ഥനയില്‍ നിന്നും വെട്ടിമാറ്റപ്പെടുന്നു.
സ്വാതന്ത്ര്യത്തിന്റെ പറുദീസയായി അറിയപ്പെട്ടിരുന്ന ഒരു രാജ്യത്താണ് ലൈംഗിക സ്വാതന്ത്ര്യം എന്ന ‘ മഹത്തായ ‘ കാര്യം നടന്നതിനു ശേഷംകുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും, കുടുംബങ്ങള്‍ക്കും കാലാകാലങ്ങളായി കിട്ടികൊണ്ടിരുന്ന സ്വാതന്ത്ര്യം, ഒരു ചെറിയ ന്യൂന പക്ഷത്തിനായിബലികഴിക്കേണ്ടി വന്നത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.ഈ സാഹചര്യത്തിലാണ് അയര്‍ലണ്ടിലെ ജനത പുതിയ നിയമ നിര്‍മ്മാണത്തിനു വേണ്ടിയുള്ള റഫറണ്ടത്തെ കാണണ്ടതെന്ന് ഡോണ്‍ സ്റ്റെഫാനോവിച്ച് പറയുന്നു.

ഭൂരിപക്ഷത്തിന്റെ സ്വാതന്ത്ര്യം ന്യൂനപക്ഷത്തിനു വേണ്ടി ബലി കഴിക്കേണ്ടതുണ്ടോ?ന്യൂന പക്ഷത്തിനെതിരെയുള്ള ഡിസ്‌ക്രിമിനേഷന്‍ എന്നോ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നിഗ്രഹമെന്നൊ ഒന്നും ഇതിനെ പറയാന്‍ ആവില്ല തന്നെ.ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടില്‍ വന്നു താമസിക്കുന്ന ഹിന്ദു സഹോദരങ്ങള്‍ക്കായി ഹോളിയ്ക്കും ദീപാവലിയ്ക്കും എങ്കിലുംക്രിസ്തുമസും,സെന്റ് സ്റ്റീഫന്‍സ് ഡേയും പോലെ പൊതു അവധിദിനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാല്‍ അത് സര്‍ക്കാര്‍ അനുവദിക്കുമോ ?ഇവരുടെ അവകാശങ്ങള്‍ അനുവദിക്കാതിരിക്കുന്നതും ഡിസ്‌ക്രിമിനേഷന്‍ അല്ലെ?എല്ലാ നിയമങ്ങളെയും,പൊതു തത്വങ്ങളെയും ഡിസ്‌ക്രിമിനേഷന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തില്‍ വീക്ഷിക്കുകയും തീരുമാനം എടുക്കുകയും ചെയ്താല്‍ രാഷ്ട്രീയമായ അരാജകത്വത്തിലെയ്ക്കും ഭൂരിപക്ഷത്തിന്റെ സ്വാതന്ത്ര്യ നിഷേധത്തിനും ഇടവരുത്തും എന്നാണ് കാനഡ തെളിയിക്കുന്നത്.

അറിഞ്ഞു കൊണ്ട് അറക്കവാളിന് മുമ്പില്‍ തലവെച്ചു കൊടുക്കണമോ എന്നാണ് വിവേകമുള്ളവര്‍ ചിന്തിക്കേണ്ടത്.മനോഹരമായി രൂപകല്‍പ്പന ചെയ്ത പട്ടം കൈയ്യില്‍ നിന്ന് വിട്ടുപോയാല്‍ അതെവിടെ ചെന്ന് നില്ക്കുമെന്ന് ആര്‍ക്കറിയാം ?
-റെജി സി ജേക്കബ് (എഡിറ്റര്‍,ഐറിഷ് മലയാളി )

Scroll To Top